വൈദ്യുതി ഉല്‍പ്പാദനം കൂട്ടാന്‍ കേരളം

വൈദ്യുതി ഉല്‍പ്പാദനം കൂട്ടാന്‍ കേരളം

 

തിരുവനന്തപുരം: ഊര്‍ജോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സോളാര്‍, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊര്‍ജ സ്രോതസുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നു വര്‍ഷത്തിനുള്ളില്‍ സൗരോര്‍ജ്ജ പദ്ധതികളില്‍ നിന്ന് സംസ്ഥാനം 600 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന് ഒരു വര്‍ഷം ആവശ്യമായ വൈദ്യുതിയുടെ 65 ശമാനവും സംസ്ഥാനത്തിനു പുറത്തു നിന്നാണ് വാങ്ങുന്നത്. ഇത്തരത്തില്‍ വൈദ്യുതി വാങ്ങുന്നതിന് വര്‍ഷം തോറും 6,000 കോടി രൂപയാണ് കേരളം ചെലവാക്കുന്നത്. ഒരു സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 85 ശതമാനവും അവിടെ തന്നെ ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട്. അതിനാല്‍ നാം ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നമ്മള്‍ ഇതര മാര്‍ഗങ്ങള്‍ തേടേണ്ടിവന്നിരിക്കുകയാണെന്നും സൗരോര്‍ജവും കാറ്റടി പാടങ്ങളുമാണ് ഇതിനുള്ള അനുയോജ്യമായ പരിഹാരമെന്നും മന്ത്രി പറഞ്ഞു.

കാസര്‍ഗോഡ് ജില്ലയില്‍ 200 മെഗാവാട്ടിന്റെ സോളാര്‍ പാര്‍ക്ക് പദ്ധതി പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം ജനുവരിയോടെ ആദ്യഘട്ടത്തിലെ 30 മെഗാവാട്ട് ഉല്‍പ്പാദനം എന്ന ലക്ഷ്യം സാധ്യമാക്കാനാകും. കൂടാതെ സംസ്ഥാനത്തിലുടനീളം ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ 200 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള സൗരോര്‍ജ പവര്‍ പാന്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തെ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ആസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ കാറ്റാടിപാടം സജ്ജീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇലക്ട്രിസിറ്റി ബോര്‍ഡ് കെട്ടിടങ്ങളുടെ മേല്‍ക്കൂരയ്ക്കു മുകളില്‍ സ്ഥാപിക്കാവുന്ന 300 വാട്ട് ശേഷിയുള്ള ചെറിയ കാറ്റാടികള്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത് വലിയ തോതില്‍ നിര്‍മ്മാണം നടത്തുകയാണെങ്കില്‍ വന്‍ മാറ്റങ്ങളുണ്ടാകും.

ഈ മാസം മുതല്‍ പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണെന്നും വൈദ്യുതി ബില്‍ ഇപ്പോള്‍ ഉപഭോക്താവിന് എസ്എംഎസ്, വാട്ട്‌സാപ്പ് തുടങ്ങിയ നൂതന മാര്‍ഗങ്ങളിലൂടെ ബോര്‍ഡ് ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Comments

comments

Categories: Slider, Top Stories