ബജറ്റും തെരഞ്ഞെടുപ്പും ‘ക്ലാഷ്’ ആകില്ല: ജയ്റ്റ്‌ലി

ബജറ്റും തെരഞ്ഞെടുപ്പും ‘ക്ലാഷ്’ ആകില്ല: ജയ്റ്റ്‌ലി

 

ന്യൂഡെല്‍ഹി: ബജറ്റ് അവതരണം നേരത്തെയാക്കിയത് നിയമസഭാ തെരഞ്ഞെടുപ്പുകളെ ബാധിക്കില്ലെന്നും രണ്ടും ഒരേ സമയത്താകില്ലെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്താരാഖാണ്ഡ്, ഗോവ, മണിപ്പൂര്‍ തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് നടുവിലാകില്ല ബജറ്റ് അവതരണമെന്ന് ധനമന്ത്രി വ്യക്തമാക്കി. അടുത്ത വര്‍ഷം ആദ്യമാണ് ഈ സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.

ബജറ്റ് അവതരണം നേരത്തെയാക്കാമെന്ന് തത്വത്തില്‍ തീരുമാനിച്ചതായി ജയ്റ്റ്‌ലി പറഞ്ഞു. ഫെബ്രുവരിയിലെ അവസാന ദിവസം ബജറ്റ് അവതരിപ്പിക്കുന്നതായിരുന്നു പതിറ്റാണ്ടുകളോളമായി നിലനിന്നിരുന്ന പതിവ്. ഇതവസാനിപ്പിക്കാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21ന് ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ചുരുങ്ങിയത് ഒരു മാസമെങ്കിലും നേരത്തെ ബജറ്റ് അവതരിപ്പിക്കാനാണ് സാധ്യത. സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നാകുമ്പോഴേക്കും പുതിയ പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും അന്തിമരൂപം നല്‍കുകയാണ് ബജറ്റ് തീയതി നേരത്തെയാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച് നടപടിക്രമങ്ങള്‍ മാര്‍ച്ച് 24 ആകുമ്പോഴേക്കും പൂര്‍ത്തിയാക്കുന്ന പ്രൊപ്പോസലായിരുന്നു ജയ്റ്റ്‌ലി നേരത്തെ സമര്‍പ്പിച്ചിരുന്നത്.

Comments

comments

Categories: Slider, Top Stories