സൗത്ത് ഇന്ത്യന്‍ ബാങ്ക് അറ്റാദായത്തില്‍ 18.35% വളര്‍ച്ച നേടി

സൗത്ത് ഇന്ത്യന്‍ ബാങ്ക് അറ്റാദായത്തില്‍ 18.35% വളര്‍ച്ച നേടി

കൊച്ചി: നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് അറ്റാദായത്തില്‍ 18.35% വളര്‍ച്ച രേഖപ്പെടുത്താന്‍ കഴിഞ്ഞതായി ബാങ്കിന്റെ എംഡിയും സിഇഒയുമായ വി ജി മാത്യു പറഞ്ഞു. സാമ്പത്തിക ഫലം സംബന്ധിച്ച് ഫ്യൂച്ചര്‍ കേരള പ്രതിനിധികളുമായി സംസാരിക്കവെയാണ് വി ജി മാത്യു ഇക്കാര്യം വ്യക്തമാക്കിയത്.

ബാങ്കിന്റെ മൊത്തം ബിസിനസ് 93,251 കോടി രൂപയില്‍ നിന്നും 12.19% വര്‍ധിച്ച് 104620 കോടി രൂപയായി (11,369 കോടി രൂപയുടെ വര്‍ധന). മൊത്തം നിക്ഷേപം 13.49% വര്‍ധിച്ച് 60,192 കോടി രൂപയായി). മൊത്തം വായ്പകള്‍ 4213 കോടി രൂപയുടെ (10.48%) വളര്‍ച്ചയോടെ 44,428 കോടി രൂപയായി. ബാങ്കിന്റെ ഇഅടഅ 1625 കോടി രൂപയുടെ വര്‍ധനയോടെ 13,697 (13.46% വളര്‍ച്ച) കോടി രൂപയായി. മൊത്തം നിക്ഷേപങ്ങളുടെ 22.76% ആണ് ഇഅടഅ(കറന്‍ ആന്‍ഡ് സേവിഗ്‌സ് എക്കൗണ്ട) നിരക്ക് . പ്രവര്‍ത്തന ലാഭത്തില്‍ 39.58 ശതമാനം വളര്‍ച്ച നേടി. എന്‍ആര്‍ഐ നിക്ഷേപങ്ങളില്‍ 19.92 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൊത്തം നിക്ഷേപങ്ങളില്‍ എന്‍ആര്‍ഐ നിക്ഷേപങ്ങളുടെ ശതമാനം 24.33ല്‍ നിന്നും 25.71 ആയി വര്‍ധിച്ചു.

എസ്എംഇ, ഭവന, കാര്‍ഷിക, വാഹന വായ്പകളില്‍ മികച്ച വളര്‍ച്ച കൈവരിക്കാന്‍ ബാങ്കിനായി. കാര്‍ഷിക, എസ്എംഇ വായ്പകള്‍ 19.59% വര്‍ധിച്ചു. ഭവന വായ്പകളിലും വസ്തു ഈടിന്മേലുള്ള വായ്പകളിലും 40.3% വളര്‍ച്ച രേഖപ്പെടുത്തി. വാഹന വായ്പകളിലെ വളര്‍ച്ച 28% ആണ്. നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ 17.13 കോടി രൂപയുടെ വളര്‍ച്ച (18.35%) കൈവരിക്കാനായി. അറ്റ പലിശ ലാഭവും ഇതര വരുമാനവും ട്രഷറി നേട്ടങ്ങളിലൂടെ വര്‍ധിച്ചു. വെല്ലുവിളിയുയര്‍ത്തുന്ന സാമ്പത്തിക അന്തരീക്ഷത്തിലും ആസ്തി ഗുണനിലവാരം ബാങ്കിന് നിലനിര്‍ത്താനായി. മൂലധന പര്യാപ്ത അനുപാതം 11.13% ആണ്. മൂലധന പര്യാപ്തത വര്‍ധിപ്പിച്ച് വളര്‍ച്ചാ പദ്ധതികള്‍ സാധ്യമാക്കാനായി ബാങ്ക് വിവിധ മാര്‍ഗങ്ങള്‍ ആരായുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. റീട്ടെയ്ല്‍ വായ്പകള്‍ വഴിയും കറന്റ്, സേവിംഗ്‌സ് എക്കൗണ്ടുകള്‍ വഴിയും ബിസിനസ് വര്‍ധിപ്പിക്കാനുള്ള നീക്കമാണ് പ്രതികൂല സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിനെ പ്രാപ്തമാക്കിയതെന്ന് വി ജി മാത്യു പറഞ്ഞു.

സമ്മര്‍ദമുളള ആസ്തികള്‍ ക്രമാനുഗതമായി കുറച്ചുകൊണ്ടുവന്നതിന്റെ ഫലമായി കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള ആസ്തി ഗുണമേന്മാ സമ്മര്‍ദം ഗണ്യമായികുറഞ്ഞിട്ടുെണ്ടന്ന് മാത്യു ചൂണ്ടിക്കാട്ടി. എസ്ബിഐ കാര്‍ഡുമായി സഹകരിച്ച് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് വിപണിയിറക്കിയിട്ടുണ്ട്. ഐഡിആര്‍ബിടിയുടെ ബെസ്റ്റ് ബാങ്ക് പുരസ്‌കാരവും (ചെറുകിട ബാങ്ക് വിഭാഗത്തില്‍ ഇലക്ട്രോണിക്‌സ് പേയ്‌മെന്റ് രംഗത്തെ മികവിന്) സൗത്ത് ഇന്ത്യന്‍ ബാങ്ക് നേടിയിട്ടുള്ളത് വിജി മാത്യു ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories