ജെഎല്‍ആറിന്റെ വില്‍പ്പന കുതിച്ചു

ജെഎല്‍ആറിന്റെ  വില്‍പ്പന കുതിച്ചു

 

ന്യൂഡെല്‍ഹി: ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലെ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സെപ്റ്റംബറിലെ വില്‍പ്പന 28 ശതമാനം ഉയര്‍ന്നു. ഏകദേശം 61,047 യൂണിറ്റുകളാണ് കഴിഞ്ഞമാസം കമ്പനി വില്‍പ്പന നടത്തിയത്.
ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോക് എന്നിവയുടെ മികച്ച വില്‍പ്പനയും ചൈനീസ് വിപണിയിലെ നല്ല പ്രതികരണവുമാണ് സെപ്റ്റംബറിലെ മുന്നേറ്റത്തിന് കാരണമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ജാഗ്വാര്‍ ബ്രാന്‍ഡ് 17,640 യൂണിറ്റുകളായിരുന്നു സെപ്റ്റംബറില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റതിനേക്കാള്‍ 70 ശതമാനം അധികമാണിത്. അതേസമയം, ലാന്‍ഡ് റോവറിന്റെ 43,407 വാഹനങ്ങള്‍ വിറ്റുപോയി, മുന്‍ വര്‍ഷത്തെക്കാള്‍ 17 ശതമാനം കൂടുതല്‍. ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോക്വെ എന്നിവ യഥാക്രമം 12,838 യൂണിറ്റുകള്‍, 11,761 യൂണിറ്റുകള്‍ വീതം നിരത്തിലെത്തി. എല്ലാ പ്രധാന വിപണികളിലും ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ റീട്ടെയ്ല്‍ വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായതായും കമ്പനി അവകാശപ്പെട്ടു.

Comments

comments

Categories: Auto