എല്‍ഐസിയിലൂടെ സ്റ്റാര്‍ട്ടപ്പിനെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പദ്ധതി

എല്‍ഐസിയിലൂടെ സ്റ്റാര്‍ട്ടപ്പിനെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പദ്ധതി

ന്യൂഡെല്‍ഹി: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ലൈഫ് ഇന്‍ഷുറന്‍സ് കേര്‍പറേഷന്റെ (എല്‍ഐസി)പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി. ഇന്‍ഷുറന്‍സ് സംരംഭങ്ങളില്‍ നിന്നുള്ള നിക്ഷേപത്തിനും, പെന്‍ഷന്‍ ഫണ്ടിനും പുറമെ കമ്പനികളുടെ സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി ഫണ്ട് (സാമൂഹിക ഉത്തരവാദിത്തങ്ങള്‍ക്കു വേണ്ടി മാറ്റിവച്ച തുക) ഉപയോഗിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍മിക്കാനും സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററുകള്‍ വികസിപ്പിക്കുവാനും സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചു.

എല്‍ഐസിയുടെ സിഎസ്ആര്‍എഫ് (കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട്) തീര്‍ച്ചയായും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ (ഡിഐപിപി) സെക്രട്ടറി രമേഷ് അഭിഷേക് പറഞ്ഞു. സംസ്ഥാനങ്ങളുടെ ഉടമസ്ഥതയിലുള്ള എല്‍ഐസിക്ക് നിലവില്‍ 15 ലക്ഷം കോടിയിലധികം ആസ്തിയുണ്ടെന്നും സര്‍ക്കാരിന്റെ ഈ ആശയം നടപ്പിലാവുകയാണെങ്കില്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രധാന നിക്ഷേപ സ്രോതസ്സായി എല്‍ഐസി മാറുമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ പുതിയ ബിസിനസ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതില്‍ താല്‍പര്യം കാണിക്കുന്നുണ്ട്. പ്രധാനമായും ഫിനാന്‍ഷ്യല്‍ ടെക് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളിലാണ് ഇത്തരം കമ്പനികള്‍ ശ്രദ്ധചെലുത്തുന്നത്. എന്നാല്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നത് വെല്ലുവിളി നിറഞ്ഞതാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ തങ്ങളുടെ പണം സുരക്ഷിതമാക്കി വയ്ക്കാനെ ശ്രമിക്കുകയുള്ളു. അതുകൊണ്ടു തന്നെ ഇതുവരെ എല്‍ഐസി ഒരു സ്റ്റാര്‍ട്ടപ്പില്‍ പോലും നിക്ഷേപം നടത്തിയിട്ടില്ല.

Comments

comments

Categories: Slider, Top Stories