ഫ്‌ളിപ്പ്കാര്‍ട്ട് നിക്ഷേപം സ്വരൂപിക്കാനൊരുങ്ങുന്നു

ഫ്‌ളിപ്പ്കാര്‍ട്ട് നിക്ഷേപം സ്വരൂപിക്കാനൊരുങ്ങുന്നു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം സ്വരൂപിക്കാനൊരുങ്ങുന്നു. ഉത്സവസീസണോടനുബന്ധിച്ച് നടത്തിയ ബിഗ് ബില്ല്യണ്‍ ഡേ വില്‍പ്പനയില്‍ കമ്പനി ഉയര്‍ന്ന പങ്കാളിത്തം നേടി ഇന്ത്യന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ നേതൃത്വം നിലനിര്‍ത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ റീട്ടെയ്ല്‍ മേഖലയില്‍ ഭൂരിപക്ഷ പങ്കാളിത്തം നേടാനാണ് കമ്പനി പുതിയ നിക്ഷേപ സമാഹരണത്തിനൊരുങ്ങുന്നത്.

ഈ ഘട്ടത്തില്‍ പുതിയ നിക്ഷേപകരെ ഉള്‍പ്പെടുത്താനാണ് കമ്പനി ശ്രമിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും, പുതിയ നിക്ഷേപസമാഹരണത്തില്‍ 500 ദശലക്ഷം ഡോളര്‍ മുതല്‍ ഒരു ബില്ല്യണ്‍ ഡോളര്‍ വരെ സ്വരൂപിക്കാനാണ് ലക്ഷ്യമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഫ്‌ളിപ്പ്കാര്‍ട്ട് ചെയര്‍മാന്‍ സച്ചിന്‍ ബെന്‍സാലായിരിക്കും നിക്ഷേപസമാഹരണത്തിന് നേതൃത്വം നല്‍കുക. കമ്പനിയിലെ ഏറ്റവും വലിയ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും പദ്ധതിയില്‍ പ്രധാന പങ്കാളിത്തം വഹിക്കും.

വില്‍പ്പനയിലുണ്ടായ കുറവും വിപണിയിലെ ഇടിവുമാണ് ഇ-കൊമേഴ്‌സ് രംഗത്തെ പ്രധാന പ്രശ്‌നം. ഇന്ത്യ പോലുള്ള വളര്‍ന്നുവരുന്ന വിപണികളെ സംബന്ധിച്ചിടത്തോളം ഇത് വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ഫ്‌ളിപ്പ്കാര്‍ട്ടും നിലവില്‍ ഫണ്ട് സ്വരൂപിക്കാനുള്ള സ്ഥിതിയിലല്ല. എന്നാല്‍ നിക്ഷേപം സമാഹരിക്കാനുള്ള തീരുമാനം ഈ മാസത്തെ വില്‍പ്പനയിലധിഷ്ഠിതമായിരിക്കും. ബിഗ് ബില്ല്യണ്‍ ഡേ പ്രതീക്ഷിച്ച ഫലം തന്നാല്‍ ഈ വര്‍ഷം തന്നെ നിക്ഷേപം സമാഹരിക്കുമെന്നും, നവംബര്‍, ഡിസംബര്‍ മാസത്തോടെ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി പിടിച്ചടക്കാന്‍ ഫ്‌ളിപ്പ്കാര്‍ട്ടിനു സാധിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

2015ന്റെ മധ്യത്തോടെയായിരുന്നു ഫ്‌ളിപ്പ്കാര്‍ട്ട് അവസാനമായി നിക്ഷേപം സമാഹരിച്ചത്. കമ്പനിയുടെ നിലവിലുള്ള നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും ചേര്‍ന്ന് 700 ദശലക്ഷം ഡോളറാണ് അന്ന് നിക്ഷേപം നടത്തിയത്.

Comments

comments

Categories: Branding, Slider