ഔഡി ക്യു3 ഡൈനമിക് എഡിഷന്‍ ഇന്ത്യയിലെത്തി; വില 39.78 ലക്ഷം

ഔഡി ക്യു3 ഡൈനമിക് എഡിഷന്‍ ഇന്ത്യയിലെത്തി; വില 39.78 ലക്ഷം

മുംബൈ: പ്രമുഖ ജര്‍മ്മന്‍ കാര്‍ നിര്‍മാതാവായ ഔഡി ഉത്സവ സീസണില്‍ തങ്ങളുടെ സൂപ്പര്‍ഹിറ്റ് മോഡലുകളിലൊന്നായ ക്യു3യുടെ നവീകരിച്ച മോഡല്‍ ഔഡി ക്യു3 ഡൈനമിക് എഡിഷന്‍ ഇന്ത്യയിലിറക്കി. ഇന്ത്യയിലാകെ നിലവില്‍ ഔഡി ക്യു3 ഡൈനമിക് എഡിഷന്റെ 101 കാറുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മുന്‍വശത്തെ ഡോറില്‍ ഔഡി ലോഗോ പ്രൊജക്ഷന്‍ കാര്‍പറ്റ് ലാമ്പുകള്‍, മുന്നിലത്തെ ലോവര്‍ ബമ്പര്‍, ലിപ് സ്‌പോയ്‌ലര്‍, ക്ലിയര്‍ ലെന്‍സ് ടെയ്ല്‍ ലാമ്പുകള്‍, സ്‌പോര്‍ട്ടി എയര്‍ ഇന്‍ലെറ്റ് കവര്‍ തുടങ്ങിയവ ഈ മോഡലിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. സെവന്‍സ്പീഡ് എസ് ട്രോണിക് പ്രസരണശേഷിയുള്ളതാണ് ഇതിന്റെ 35 ടിഡിഐ എഞ്ചിന്‍. ഔഡി ക്യു3 ഡൈനമിക് എഡിഷന്റെ ന്യൂഡെല്‍ഹി എക്‌സ് ഷോറൂം വില 39.78 ലക്ഷം രൂപയാണ്.

ഔഡി ബ്രാന്‍ഡിന്റെ സ്‌പോര്‍ട്ടിനസിന്റെയും പരിഷ്‌കാരത്തിന്റെയും മുഖമുദ്രയാണ് ഔഡി ക്യു മോഡലുകളെന്ന് ഔഡി ഇന്ത്യ മേധാവി ജോ കിംഗ് പറഞ്ഞു.

Comments

comments

Categories: Auto