ഹഫീസ് സയീദിനെ സംരക്ഷിക്കുന്നതിനെതിരേ പാക് എംപി

ഹഫീസ് സയീദിനെ സംരക്ഷിക്കുന്നതിനെതിരേ പാക് എംപി

ഇസ്ലാമാബാദ്: ജമാത്ത് ഉദ്ദവ തലവന്‍ ഹഫീസ് സയീദിനെ പാകിസ്ഥാന്‍ എന്തിനാണ് ഇങ്ങനെ പരിപാലിക്കുന്നത് എന്ന് പാക് ഭരണ കക്ഷിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍എന്‍) എംപി റാണാ മുഹമ്മദ് അഫ്‌സല്‍. ഹഫീസിനെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് ആക്രമണം, പഠാന്‍കോട്ട് ഭീകരാക്രമണം ഉള്‍പ്പെടെയുള്ളവയില്‍ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച സയീദിനെ സംരക്ഷിക്കാന്‍ അദ്ദേഹം എന്തുകാര്യമാണ് പാകിസ്ഥാനായി ചെയ്തിരിക്കുന്നതെന്നും എംപി പ്രധാനമന്ത്രിയോട് ചോദിച്ചതായി പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദേശകാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത സ്റ്റാന്റിംഗ് കമ്മിറ്റിയോഗത്തിലാണ് എംപി ഹഫീസ് സെയ്ദ് ഉള്‍പ്പെടെയുള്ള ഭീകരര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടത്.

രാജ്യാന്തര സമൂഹത്തിനു മുന്നില്‍ പാകിസ്താനെ വിമര്‍ശിക്കാനും ഭീകരതയുടെ വക്താക്കളായി ചിത്രീകരിക്കാനും ഇന്ത്യ ഹഫീസ് സയീദിനെയാണ് ഉപയോഗിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ സയീദ് പാകിസ്ഥാന് അനുകൂല സാഹചര്യമൊരുക്കുന്നുണ്ടെങ്കിലും ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടുന്നത് സയീദ് വിഷയത്തിലാണെന്നും പിഎംഎല്‍എന്‍ എംപി പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

Comments

comments

Categories: World