കാര്‍ബണ്‍ ഡയോക്‌സൈഡിനെതിരേ ഗ്രീന്‍ ബില്‍ഡിംഗ്: മഹാരാഷ്ട്ര മുന്നില്‍

കാര്‍ബണ്‍ ഡയോക്‌സൈഡിനെതിരേ  ഗ്രീന്‍ ബില്‍ഡിംഗ്: മഹാരാഷ്ട്ര മുന്നില്‍

 
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗ്രീന്‍ ബില്‍ഡിംഗുകളുള്ള സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര മുന്നില്‍. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലില്‍ 1,124 ഹരിത കെട്ടിടങ്ങളാണ് മഹാരാഷ്ട്ര ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, ഗ്രീന്‍ ബില്‍ഡിംഗ് രജിസ്‌ട്രേഷനില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. മൊത്തം 3.86 ബില്ല്യന്‍ സ്‌ക്വയര്‍ഫീറ്റ് ഹരിത കെട്ടിടങ്ങളാണ് ഇന്ത്യയിലുള്ളത്. ഏറ്റവും കൂടുതല്‍ ഇത്തരം കെട്ടിടങ്ങളുള്ളത് അമേരിക്കയിലാണ്. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
355 കെട്ടിടങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് തമിഴ്‌നാടാണ് ഇന്ത്യയില്‍ രണ്ടാമത്. കര്‍ണാടക (354), ഉത്തര്‍പ്രദേശ് (351), തെലങ്കാന (253), ഡെല്‍ഹി (197), ഹരിയാന (194) എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ ബാക്കി സംസ്ഥാനങ്ങള്‍.
3.86 ബില്ല്യന്‍ ചതുരശ്രയടിയിലുള്ള ഗ്രീന്‍ ബില്‍ഡിംഗിലൂടെ 50 മില്ല്യന്‍ കാര്‍ബണ്‍ ഡയോക്‌സൈഡാണ് ഇന്ത്യ ചുരുക്കുന്നത്. ഇതിലൂടെ മണിക്കൂറില്‍ 50,000 ജിഗാ വാട്‌സ് ഊര്‍ജം ലാഭിക്കാനും 170 ജിഗാലിറ്റര്‍ ജലം സംരക്ഷിക്കാനും ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹരിത കെട്ടിടങ്ങളുടെ മൊത്തം വിസ്തീര്‍ണം 10 ബില്ല്യന്‍ സ്‌ക്വയര്‍ഫീറ്റിലാക്കാനുള്ള പദ്ധതി ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്.

Comments

comments

Categories: Business & Economy