രഞ്ജി ട്രോഫി: ഝാര്‍ഖണ്ഡ് ടീമിന്റെ ഉപദേശകനായി ധോണി

രഞ്ജി ട്രോഫി:  ഝാര്‍ഖണ്ഡ് ടീമിന്റെ ഉപദേശകനായി ധോണി

 

റാഞ്ചി: ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ചെങ്കിലും രഞ്ജി ട്രോഫി മത്സരത്തിനുള്ള ഝാര്‍ഖണ്ഡ് ടീമിന്റെ ഉപദേശക സ്ഥാനം ഏറ്റെടുത്ത് മഹേന്ദ്രസിംഗ് ധോണി. ഡല്‍ഹിയില്‍ പരിശീലനത്തിലായിരുന്ന ടീമിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ധോണി അവിടെ എത്തുകയും ചെയ്തു.

നെറ്റ്‌സില്‍ സമയം ചെലവഴിച്ച ധോണി ടീമംഗങ്ങള്‍ക്ക് പല നിര്‍ദ്ദേശങ്ങളും നല്‍കിയാണ് മടങ്ങിയത്. നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ഈ സീസണ്‍ മുഴുവന്‍ ടീമിനൊപ്പമുണ്ടാകുമെന്ന് ധോണി അറിയിച്ചു.

യുവതാരങ്ങള്‍ക്ക് താന്‍ കാരണം അവസരം നഷ്ടമാകാന്‍ പാടില്ല എന്ന നിര്‍ബന്ധമുള്ളതിനാലാണ് ടീമിനായി കളത്തിലിറങ്ങാത്തതെന്നും നിലവില്‍ ടീം ഇന്ത്യ ഏകദിന ക്യാപ്റ്റനായ ധോണി പറഞ്ഞു.

Comments

comments

Categories: Sports