ഹോട്ടിനെ പിന്തള്ളി ബിയര്‍ ഉപഭോഗം

ഹോട്ടിനെ പിന്തള്ളി  ബിയര്‍ ഉപഭോഗം

മുംബൈ: രാജ്യത്ത് ബിയര്‍ ഉപഭോഗം ഏറ്റവും ഉയര്‍ന്ന നിലയില്‍. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ യൂറോമോണിറ്റര്‍ ഇന്റര്‍നാഷണലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഈ നില തുടര്‍ന്നാല്‍ ഇന്ത്യയിലാദ്യമായി ഹോട്ട് വിഭാഗത്തില്‍പ്പെട്ട മദ്യങ്ങളെ ബിയര്‍ കടത്തിവെട്ടുമെന്നും യൂറോമോണിറ്റര്‍ വിലയിരുത്തുന്നു.

മധ്യവര്‍ഗ ഉപഭോഗം, കൂട്ടായുള്ള മദ്യപാനം എന്നിവ വര്‍ധിക്കുന്നതും ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റ് മദ്യപാനീയങ്ങളെ ഉപേക്ഷിക്കുന്നതുമാണ് ബിയര്‍ ഉപഭോഗം ഉയരാന്‍ കാരണമെന്ന് യൂറോമോണിറ്റര്‍ ചൂണ്ടിക്കാട്ടുന്നു.
2015 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ബിയര്‍ വില്‍പ്പനയായിരിക്കും രാജ്യത്ത് രേഖപ്പെടുത്തുക. ഇക്കാലയളവില്‍ ബിയര്‍ വില്‍പ്പന ശരാശരി 5.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും അവര്‍ പ്രവചിച്ചു. അതേസമയം, സ്പിരിറ്റ് അധികംചേരുന്ന മദ്യത്തിന്റെ വില്‍പ്പന രണ്ട് ശതമാനത്തില്‍ താഴെ മാത്രമെ വളര്‍ച്ച നേടുകയുള്ളുവെന്നും യൂറോമോണിറ്റര്‍ കണക്കുകൂട്ടുന്നു.

Comments

comments

Categories: Life, Slider