വെഞ്ച്വര്‍ഈസ്റ്റ് നിക്ഷേപം സമാഹരിക്കുന്നു

വെഞ്ച്വര്‍ഈസ്റ്റ് നിക്ഷേപം സമാഹരിക്കുന്നു

വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ വെഞ്ച്വര്‍ഈസ്റ്റ് ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനായി നിക്ഷേപം സമാഹരിക്കുന്നു. ഇതിനായി 85 ദശലക്ഷം ഡോളര്‍ നിക്ഷേപം നേടിയതായി കമ്പനി അറിയിച്ചു. സാമ്പത്തികം, ആരോഗ്യം ഉള്‍പ്പെടയുള്ള മേഖലയിലെ പ്രാരംഭഘട്ട ടെക് സ്റ്റര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനായിരിക്കും പുതിയതായി സമാഹരിച്ച തുക വിനിയോഗിക്കുക.

ഇതേ നിക്ഷേപ പദ്ധതിയിടെ ഭാഗമായി അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ 65 ദശലക്ഷം ഡോളര്‍ കൂടി സമാഹരിക്കുമെന്ന് വെഞ്ച്വര്‍ഈസ്റ്റ് മനേജിങ് പാര്‍ട്ണര്‍ ശരത് നാരു പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായ വെര്‍ച്വല്‍ ഷൂ ഫിറ്റിങ് റൂമായ മീ എ ഷൂ, മുംബൈ ആസ്ഥാനമായ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഒഎസ് ലാബ്‌സ് എന്നിവയടക്കം മൂന്നു സ്ഥപനങ്ങളില്‍ നിക്ഷേപം നടത്താന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. 1997 മുതല്‍ നിക്ഷേപക രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി 400 ദശലക്ഷത്തിലധികം ഡോളറിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നുണ്ട്.

2014 ജനുവരിയില്‍ വെഞ്ച്വര്‍ഈസ്റ്റിന്റെ പോര്‍ട്ട്‌ഫോളിയോ കമ്പനിയായ ലിറ്റില്‍ ഐ ലാബ്‌സിനെ ഫേസ്ബുക് ഏറ്റെടുത്തിരുന്നു. ആന്‍ഡ്രോയിഡ് ആപ്പ് ഡെവലപ്പേഴ്‌സിന് അവരുടെ ആപ്ലിക്കേഷനുകള്‍ വിലയിരുത്താനും വിശകലനം ചെയ്യാനും ഒപ്ടിമൈസ് ചെയ്യാനും സഹായിക്കുന്ന ടൂളാണ് ലിറ്റില്‍ ഐ. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നോളം നിക്ഷേപക-ലയന ഇടപാടുകള്‍ നടത്താന്‍ കമ്പനി ആലോചിക്കുന്നുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ ഗ്ലാന്റ് ഫാര്‍മ, സെമികണ്ടക്ടര്‍ ഉല്‍പ്പന്ന കമ്പനിയായ മോസ്ചിപ്, ഓര്‍ഗാനിക് ഫാം ടു ഫോര്‍ക് ആശയമായ സ്‌റെസ്റ്റാസ് 24 മന്ത്ര എന്നിവയില്‍ വെഞ്ച്വര്‍ഈസ്റ്റ് നിക്ഷേപം നടത്തിയിട്ടുണ്ട്.

Comments

comments

Categories: Branding