സാഹസിക പ്രകടനങ്ങളോടെ കെടിഎം സ്റ്റണ്ട് ഷോ

സാഹസിക പ്രകടനങ്ങളോടെ കെടിഎം സ്റ്റണ്ട് ഷോ

തൃശൂര്‍: യൂറോപ്യന്‍ റേസിങ് ബൈക്ക് കെടിഎം തൃശൂരില്‍ ആവേശകരമായ സ്റ്റണ്ട് ഷോ നടത്തി. കെടിഎം ബൈക്കിന്റെ കരുത്തും സൗന്ദര്യവും സാഹസികതയും ജനങ്ങളിലെത്തിക്കുകയായിരുന്നു സ്റ്റണ്ട് ഷോയുടെ ലക്ഷ്യം. തൃശൂര്‍ ശോഭാ സിറ്റി മാളിലാണ് സ്റ്റണ്ട് പ്രകടനങ്ങള്‍ നടന്നത്.

പ്രൊഫഷണല്‍ സ്റ്റണ്ട് റൈഡേഴ്‌സാണ് വിസ്മയിപ്പിക്കുന്ന സാഹസിക പ്രകടനങ്ങള്‍ നടത്തിയത്. ഡ്യൂക്കിന്റെയും ആര്‍സിയുടേയും കരുത്തുറ്റ പ്രകടനത്തെപ്പറ്റി റേസ് ട്രാക്കിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്താനും കെടിഎം ഉടമകള്‍ക്ക് കഴിഞ്ഞു. കെടി

കെടിഎം ബ്രാന്‍ഡ്, റേയ്‌സിങ്ങിന്റേയും സാഹസികതയുടേയും പര്യായമാണെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രോബൈക്കിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് അമിത് നന്തി പറഞ്ഞു. എല്ലാ പ്രധാന നഗരങ്ങളിലും സ്റ്റണ്ട്‌ഷോ സംഘടിപ്പിക്കുന്നുണ്ട്. എക്‌സ്‌ക്ലൂസീവ് പ്രീമിയം ബ്രാന്‍ഡ് എന്ന പദവി കെടിഎം നിലനിര്‍ത്തുന്നുണ്ടെന്നും
അദ്ദേഹം പറഞ്ഞു. പുഴക്കല്‍, വാഴപ്പിള്ളി ആര്‍ക്കേഡിലെ, കെടിഎം പുഴക്കലില്‍ കെടിഎം ബൈക്കുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Auto