മൂന്ന് ദിവസത്തിനുള്ളില്‍ 0.5 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചതായി ഷവോമി

മൂന്ന് ദിവസത്തിനുള്ളില്‍ 0.5 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചതായി ഷവോമി

ന്യൂഡെല്‍ഹി: ഉത്സവസീസണ്‍ വില്‍പ്പന ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നിവ വഴി തങ്ങളുടെ 0.5 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍പ്പന നടത്തിയതായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി. കഴിഞ്ഞ വര്‍ഷം മുപ്പത് ദിവസത്തിനുള്ളിലാണ് ഇത്രയും ഫോണ്‍ വിറ്റുപോയത്. എന്നാല്‍ അത്ര തന്നെ യൂണിറ്റ് വില്‍പ്പന മൂന്ന് ദിവസം കൊണ്ട് നടത്താനായതില്‍ വലിയ വളര്‍ച്ചയാണ് നേടാനായതെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ഫ്‌ളിപ്പ്കാര്‍ട്ടിലെ ഒരു ദിവസത്തെ വില്‍പ്പനയില്‍ റെഡ്മി 3എസ് പ്രൈം, റെഡ്മി നോട്ട് 3 ഡിവൈസുകള്‍ റെക്കോഡ് വില്‍പ്പന നടത്തിയതായും, സൈറ്റില്‍ ലഭ്യമാക്കിയിരുന്ന യൂണിറ്റിലുമധികം ഡിവൈസുകള്‍ക്ക് ആവശ്യക്കാരുണ്ടായിരുന്നുവെന്നും കമ്പനി അറിയിച്ചു. ദീപാവലി വരെ ആവശ്യകത വര്‍ധിക്കുമെന്നും ഷവോമി വ്യക്തമാക്കി. പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും, ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ മതിയായ ഡിവൈസുകള്‍ വിതരണം ചെയ്യുന്നതിനും വേണ്ടി ഫോക്‌സ്‌കോണ്‍ മാനുഫാക്‌ച്ചേഴ്‌സുമായി ചേര്‍ന്നാണ് ഷവോമി പ്രവര്‍ത്തിക്കുന്നത്.

72 മണിക്കൂറില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നിവ വഴിയും, ഫ്‌ളിപ്പ്കാര്‍ട്ടിലെ ഒരു ദിവസത്തെ വില്‍പ്പനയിലൂടെയും കമ്പനി 0.5 ദശലക്ഷം യൂണിറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. അതായത് ഓരോ സെക്കന്റിലും രണ്ട് ഷവോമി ഫോണുകള്‍ വിറ്റഴിക്കപ്പെട്ടുവെന്നും ഷവോമി ഇന്ത്യ ഓപ്പറേഷന്‍ മേധാവി മനു ജെയ്ന്‍ പറഞ്ഞു. ഒക്ടോബര്‍ ആദ്യം പുറത്തിറക്കിയ കമ്പനിയുടെ ഓഫ്‌ലൈന്‍ എക്‌സ്‌ക്ലൂസീവ് മോഡലായ റെഡ്മി 3എസ്പ്ലസിന് നാമമാത്രമായ പങ്കാളിത്തം മാത്രമെ ഈ വില്‍പ്പനയില്‍ നേടാനായിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Branding