അര്‍ബന്‍ ലാഡറും ഗോസെഫോയും കൈകോര്‍ക്കുന്നു

അര്‍ബന്‍ ലാഡറും ഗോസെഫോയും കൈകോര്‍ക്കുന്നു

ബെംഗളൂരു: ഉത്സവകാലത്തോടനുബന്ധിച്ച് എക്‌സ്‌ചേഞ്ച് പ്രോഗാമിന് ശക്തിപകരുകയെന്ന ലക്ഷ്യത്തോടെ ഫര്‍ണിച്ചര്‍ റീട്ടെയ്‌ലര്‍മാരായ അര്‍ബന്‍ ലാഡര്‍, റീഫര്‍ണീഷ്ഡ് ഹൗസ്‌ഹോള്‍ഡ് ഗുഡ്‌സ് സ്റ്റര്‍ട്ടപ്പായ ഗോസെഫോയുമായി സഹകരിക്കുന്നു. ദീപാവലിക്ക് തയാറെടുക്കുന്നതിനാല്‍ കൂടുതല്‍ ഉപഭോക്താക്കളെ നേടുവാനാണ് ഭൂരിഭാഗം റീട്ടെയ്‌ലര്‍മാരും ശ്രമിക്കുന്നത്. എന്നാല്‍ ഉപഭോക്താക്കളുടെ പഴയ സ്‌റ്റോക്കുകള്‍ എന്തുചെയ്യണമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈയവസരത്തിലാണ് അര്‍ബന്‍ ലാഡര്‍ കടന്നുവരുന്നതെന്ന് ഗോസെഫോ സഹസ്ഥാപകന്‍ കരണ്‍ ഗുപ്ത പറഞ്ഞു. പോര്‍ട്ടലില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍ക്കുന്നതിനും ഉപഭോക്താവിന് അവസരമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ ആരംഭിക്കാനും ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവയില്‍ കൂടി വില്‍പ്പന നടത്താനുമുള്ള തീരുമാനത്തിനു ശേഷമുള്ള കമ്പനിയുടെ വലിയ ബിസിനസ് തന്ത്രമാണ് എക്‌സ്‌ചേഞ്ച് പ്രോഗാം. ധാരാളം ഉപയോക്താക്കള്‍ അര്‍ബന്‍ ലാഡറില്‍ നിന്നും ഫര്‍ണിച്ചര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നാല്‍ തങ്ങളുടെ പഴയ ഫര്‍ണിച്ചറുകള്‍ എന്തു ചെയ്യുമെന്ന് പലര്‍ക്കും അറിയില്ല. എക്‌സ്‌ചേഞ്ച് പ്രോഗ്രാം ഇതിനൊരു പരിഹാരമാണ്. ദീപാവലി സയമത്ത് വീട്ടിലേക്ക് പുതിയ സാധനങ്ങള്‍ വാങ്ങനാണ് എല്ലാവരുടെയും ആഗ്രഹമെന്നും അര്‍ബന്‍ ലാഡര്‍ സിഎംഒ സജ്ഞയ് ഗുപ്ത അഭിപ്രായപ്പെട്ടു.

Comments

comments

Categories: Branding