നോയ്‌സ് കാന്‍സലേഷന്‍ ഹെഡ്‌ഫോണുമായി സോണി

നോയ്‌സ് കാന്‍സലേഷന്‍ ഹെഡ്‌ഫോണുമായി സോണി

മികച്ച ശബ്ദത്തിനായി ഹൈ റെസല്യൂഷന്‍ ഓഡിയോ നോയ്‌സ് ക്യാന്‍സലേഷനോട് കൂടിയ ഹെഡ്‌ഫോണ്‍ സോണി എംഡിആര്‍-1000 എക്‌സ് ഇന്ത്യന്‍ വിപണിയിലെത്തി. സോണി ഇതുവരെ അവതരിപ്പിച്ച വയര്‍ലസ്, നോയ്‌സ് കാന്‍സലിങ് ഹെഡ്‌ഫോണുകളുടെ മുഖ്യ ശ്രേണിയിലേക്കാണ് 1000 എക്‌സ് കടന്നു വരുന്നത്. പേഴ്‌സണല്‍ എന്‍.സി ഒപ്റ്റിമൈസര്‍ എന്ന ഫങ്ഷനിലൂടെ നോയ്‌സ് ഇല്ലാതാക്കുന്ന ഈ ഹെഡ്‌ഫോണ്‍ വിപണിയില്‍ ഇതുവരെ ആരും നല്‍കാത്ത ശ്രവണ സുഖം നല്‍കുന്നു. ഇതിലുള്ള ക്വിക് അറ്റെന്‍ഷന്‍ മോഡ്, ഹെഡ്‌ഫോണ്‍ മാറ്റാതെ തന്നെ മറ്റുള്ളവരുമായി സംസാരിക്കാന്‍ സഹായിക്കുന്നു. പുതുതായി വികസിപ്പിച്ചെടുത്ത ‘സെന്‍സ് എന്‍ജിന്റെ’ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. ടച്ച് സെന്‍സര്‍-കോളുകള്‍ക്ക് ഉത്തരം നല്‍കാനും പാട്ട് കേള്‍ക്കാനും തിരഞ്ഞെടുക്കാനും ശബ്ദം നിയന്ത്രിക്കാനും സ്പര്‍ശനത്തിലൂടെ സാധിക്കുന്നു. ലെതര്‍ കെയ്‌സില്‍ കറുപ്പു നിറത്തോടെയുള്ള 1000 എക്‌സിന് 20 മണിക്കൂര്‍ ബാറ്ററി ലൈഫ് ഉണ്ട്.

Comments

comments

Categories: Branding