വിശുദ്ധനും പോപ്പും: രണ്ട് ഫ്രാന്‍സിസുമാരുടെ കഥ

വിശുദ്ധനും പോപ്പും: രണ്ട് ഫ്രാന്‍സിസുമാരുടെ കഥ

വികാസ് ദത്ത

ന്ത്യയിലെ ആരാധനാപാത്രങ്ങളാണ് പ്രമുഖ മതങ്ങളുടെ സ്ഥാപകരായ ശ്രീബുദ്ധന്‍, ക്രിസ്തു, പ്രവാചകന്‍ മുഹമ്മദ് നബി, ഗുരു നാനാക്ക് എന്നിവരെല്ലാം. ദുര്‍ബലര്‍ക്കും പ്രകൃതിക്കും സംരക്ഷണം നല്‍കണമെന്ന ഇവരുടെ വാദത്തെ ഭൗതികലോകം പുച്ഛിച്ചു തള്ളി. എന്നാല്‍, ഇവരുടെ പിന്‍ഗാമികളില്‍ ചിലര്‍ അവരെ അനുഗമിച്ചു. അതില്‍ പ്രധാനിയായിരുന്നു ക്രിസ്തീയ വിശുദ്ധന്‍-ഫ്രാന്‍സിസ് അസ്സീസി. സ്വന്തം മതത്തിനുമപ്പുറം അൈദ്വതത്തിന്റെ അര്‍ത്ഥം കണ്ടെത്തിയയാള്‍. അദ്ദേഹം ജീവിച്ചിരുന്ന കാലത്തിനും എട്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം, അതേ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്ന ഒരു മാര്‍പാപ്പയെ സഭയ്ക്ക് ലഭിച്ചിരിക്കുകയാണ്. വിശുദ്ധന്റെ പേരു തന്നെയാണ് അദ്ദേഹവും സ്വന്തമായി സ്വീകരിച്ചിരിക്കുന്നത് എന്നതാണ് കൗതുകകരം.

ഇവര്‍ രണ്ടു പേരും, ഫ്രാന്‍സിസ് അസ്സീസിയും പോപ് ഫ്രാന്‍സിസും അവര്‍ ഉള്‍ക്കൊള്ളുന്ന മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിലല്ല പ്രാധാന്യമര്‍ഹിക്കുന്നത്. അതിനുമപ്പുറം രണ്ടു പേരില്‍ നിന്നും നമുക്കേറെ പഠിക്കാനുണ്ട്. നമുക്കാശ്രയിക്കാന്‍ പറ്റിയ നിരവധി ശ്രേഷ്ഠമായ കാര്യങ്ങള്‍ അവരില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് ഒക്‌റ്റോബര്‍ നാലിന് നാമഹേതുക തിരുനാള്‍ ആഘോഷിച്ച ഫ്രാന്‍സിസ് അസ്സീസി (1182-1226)യില്‍. മറ്റ് മതപാരമ്പര്യങ്ങളില്‍ അദ്ദേഹം സന്തുലിതാവസ്ഥ കണ്ടെത്തിയിരുന്നു.

ഫ്രാന്‍സിസ് അസ്സീസി കണ്ടെത്തിയ, ദാരിദ്ര്യത്തിലും സ്‌നേഹത്തിലും പുണ്യപ്രവര്‍ത്തികളിലും ഊന്നിയുള്ള കല്‍പ്പന ഇന്നും ലോകത്തെ സ്വാധീനിക്കുന്നു. ആദരണീയമായ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതേ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. (എന്റെ മാതൃവിദ്യാലയമായ, 1885ല്‍ സ്ഥാപിക്കപ്പെട്ടതും ലക്‌നൗവില്‍ നിലവിലുള്ളതുമായ രണ്ടാമത്തെ പഴയ സെന്റ് ഫ്രാന്‍സിസ് കോളെജ് പോലെ).

ഗുരു നാനാക്കിനെ പോലെ ഫ്രാന്‍സിസ് അസ്സീസിയും ഒരു വ്യാപാരിയുടെ മകനായിരുന്നു. എന്നാല്‍, ശ്രീബുദ്ധനെപ്പോലെയും ഇസ്ലാമിക് സൂഫികളെപ്പോലെയും പാവപ്പെട്ടവര്‍ക്ക് സാധനങ്ങള്‍ നല്‍കിയതിന്റെ പേരില്‍ അദ്ദേഹം അച്ഛന്റെ അപ്രീതിക്ക് പാത്രമായി. പുരാതനകാലത്തെ ഹിന്ദു ആചാര്യന്മാരെപ്പോലെ ലൗകിക സുഖങ്ങളെല്ലാം അദ്ദേഹം ഉപേക്ഷിച്ചു. പ്രകൃതിയെ ആരാധിച്ചും എല്ലാ ജീവജാലങ്ങളെയും അഭിവാദ്യം ചെയ്തുമാണ് അദ്ദേഹം ജീവിച്ചത്. പാട്ടിലൂടെയും നൃത്തത്തിലൂടെയും മതത്തിന്റെ ആത്മ സംതൃപ്തിയിലെത്താന്‍ അദ്ദേഹം ഉപയോഗിച്ച മാര്‍ഗ്ഗം സൂഫി പാരമ്പര്യവുമായി അടുത്തുനില്‍ക്കുന്നു. മഹാത്മാ ഗാന്ധിക്ക് ഏറ്റവും പ്രിയങ്കരനായ ക്രിസ്തീയ വിശുദ്ധനുമായിരുന്നു ഫ്രാന്‍സിസ് അസ്സീസി.

കസന്റ്‌സാക്കിസ് (1883-1957) അദ്ദേഹത്തിന്റെ ‘സോര്‍ബ ദ ഗ്രീക്ക് (1952), ദ ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് (1961, കത്തോലിക്കാ സഭ നിരോധിച്ചത്) എന്നീ കൃതികളുടെ പേരിലാണ് അറിയപ്പെടുന്നത്. ദ ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റിന്റെ പേരില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്ന് സ്ഥാനഭ്രഷ്ടനാക്കുമെന്നുള്ള ഭീഷണിയെയും അദ്ദേഹത്തിന് നേരിടേണ്ടിവന്നു. ഫ്രാന്‍സിസിന്റെ നിരവധി വചനങ്ങളും പ്രവര്‍ത്തികളും ഞാന്‍ ഒഴിവാക്കുകയുണ്ടായി. പലരെയും ഞാന്‍ മാറ്റുകയുണ്ടായി. വേറെ ചിലരെ കൂട്ടിച്ചേര്‍ത്തു. എന്റെ അറിവില്ലായ്മ കൊണ്ടല്ല അപ്രകാരം ചെയ്തത്. മറിച്ച് വിശുദ്ധന്റെ ജീവിതം അദ്ദേഹവുമായി ബന്ധപ്പെട്ട കെട്ടുകഥയോട് ചേര്‍ത്തു നിര്‍ത്തുന്നതിനു വേണ്ടിയാണത്-ഗ്രന്ഥകര്‍ത്താവ് പറയുന്നു.

ഫ്രാന്‍സിസില്‍ സ്വയം സമര്‍പ്പിച്ച അനുയായി ലിയോയുടെ വീക്ഷണത്തില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ വിവരിക്കുന്ന ഈ രചനയിലെ, പോപ്പ് ഇന്നസെന്റ് രണ്ടാമനുമായുള്ള കൂടിക്കാഴ്ചയും അതിനു മുന്‍പ് സ്പാനിഷ് സന്യാസി ഡൊമിനിക്കുമായി നടത്തിയ കൂടിക്കാഴ്ചയും അടക്കമുള്ള ശ്രദ്ധേയ ഭാഗങ്ങളില്‍ ക്രിസ്തീയ സഭയെ സംരക്ഷിക്കുന്നതിനുള്ള വിധിതീര്‍പ്പുകള്‍ കണ്ടെത്തുന്നതില്‍ ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്. അയ്യുബിദ് സുല്‍ത്താന്‍, കാമില്‍ എന്നിവരുമായി അഞ്ചാം കുരിശു യുദ്ധത്തിന്റെ സമയത്ത് ഈജിപ്തില്‍ വെച്ച് അയഥാര്‍ത്ഥമായ കണ്ടുമുട്ടല്‍ നടത്തുന്നുണ്ട് (ഒരുപക്ഷേ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിനേക്കാള്‍ വ്യത്യസ്തമായിരിക്കാം ഇത്. ഇപ്പോള്‍ പോലും വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ താമസിക്കാനുള്ള അനുവാദമുള്ളത് ഫ്രാന്‍സിസ്‌കന്‍ അനുയായിക്കു മാത്രമാണുള്ളതെന്നത് പ്രത്യേകം ശ്രദ്ധിക്കണം). മൃഗങ്ങളുമായുള്ള വിശുദ്ധന്റെ സംഭാഷണങ്ങള്‍ വിവരിക്കുന്ന ഭാഗങ്ങളും അതിശ്രേഷ്ഠമാണ്.

ഫ്രാന്‍സിസ്‌കന്‍ പണ്ഡിതനായ മുറെ ബോഡോയുടെ ‘ഫ്രാന്‍സിസ്: യാത്രയും സ്വപ്‌നവും’ (2011), ഡൊമിനിക്കന്‍ പണ്ഡിതനായ അഗസ്റ്റിന്‍ തോംപ്‌സണിന്റെ ‘അസ്സീസിയിലെ ഫ്രാന്‍സിസ്: ഒരു പുതിയ ജീവചരിത്രം’ (2012) എന്നിവ വിശുദ്ധ ഫ്രാന്‍സിസിനെക്കുറിച്ചുള്ള മറ്റ് ജീവചരിത്രങ്ങളാണ് (ഋജുവായത്). പട്രീഷ്യ അപ്പെല്‍ബൗംസിന്റെ ‘അമേരിക്കയിലെ വിശുദ്ധ ഫ്രാന്‍സിസ്: പതിമൂന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്തീയ സന്യാസി എങ്ങനെ അമേരിക്കയിലെ ഏറ്റവും ജനപ്രിയനായ വിശുദ്ധനായി?’ (2015) എന്ന കൃതി ഫ്രാന്‍സിസ് അസ്സീസിയുടെ പൈതൃകത്തെപ്പറ്റി പഠിക്കുന്നു.

ഇനി പോപ്പ് ഫ്രാന്‍സിസിനെക്കുറിച്ച് പറയാം. ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ, കത്തോലിക്കാ സഭയുടെ 266ാം മാര്‍പാപ്പയായി 2013ല്‍ സ്ഥാനമേറ്റെടുത്തു. അമേരിക്കക്കാരനായ ആദ്യത്തെ പാപ്പ, 1300 വര്‍ഷത്തിനുള്ളില്‍ യൂറോപ്യനല്ലാത്ത (സഭാ ചരിത്രത്തില്‍ ആകെ 12 പേര്‍ മാത്രമാണ് യൂറോപ്പിന് പുറത്തു നിന്നുണ്ടായിട്ടുള്ളത്) ജെസ്യൂട്ട് സഭാക്കാരനായ ആദ്യത്ത മാര്‍പാപ്പ, അസ്സീസിക്കുശേഷം ഫ്രാന്‍സിസ് എന്നതിനെ മുഖ്യനാമമായി സ്വീകരിച്ചയാള്‍ എന്നിങ്ങനെ പോകുന്നു സവിശേഷതകള്‍.

ജുവാന്‍, എവ പേറോണ്‍, ഏണസ്‌റ്റോ ചെഗുവേര, ഡീഗോ മറഡോണ, ഗബ്രിയേല സബാറ്റിനി എന്നിവര്‍ക്കുശേഷം ഏറ്റവും പ്രശസ്തനായ അര്‍ജന്റീനക്കാരനാണ് ഫ്രാന്‍സിസ് പാപ്പ. അദ്ദേഹത്തിന്റെ വിനയം, തുറന്ന പ്രകൃതം, കരുണ, പാവപ്പെട്ടവരോടും സാമൂഹിക നീതിയോടുമുള്ള കരുതല്‍, പരസ്പര വിശ്വാസത്തോടു കൂടിയ സംഭാഷണത്തിനു നല്‍കുന്ന ഊന്നല്‍, ഉപദേശം നല്‍കുന്നതിന് സഭ നല്‍കുന്ന മാര്‍ഗ്ഗങ്ങളുണ്ടായിട്ടും വ്യത്യസ്തമായ മാര്‍ഗ്ഗങ്ങളുടെ സാധ്യതകള്‍ തേടുന്നത്-ഇവയെല്ലാം അദ്ദേഹത്തെ ലോകജനതയ്ക്കിടയില്‍ പ്രിയങ്കരനാക്കി.

2005ല്‍ നടന്ന പേപ്പല്‍ കോണ്‍ക്ലേവിനു ശേഷമാണ് അദ്ദേഹത്തെ ലോകത്തിനു പരിചിതമായി തുടങ്ങിയത്. അര്‍ജന്റീനിയന്‍ പത്രപ്രവര്‍ത്തകനായ സെര്‍ജിയോ ബ്രിന്നിന് തന്റെ ജീവചരിത്രമെഴുതാന്‍ അനുവാദം നല്‍കിയതും ലോകജനതയ്ക്കിടയില്‍ അദ്ദേഹം സുപരിചിതനാകാന്‍ കാരണമായി. അന്ന് കര്‍ദ്ദിനാളായിരുന്ന ബെര്‍ഗോളിയോ ആദ്യമൊക്കെ തിരസ്‌കരിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായി രണ്ട് വര്‍ഷത്തോളം ബ്രിന്നിന് അഭിമുഖങ്ങള്‍ നല്‍കി. ഇതെല്ലാം ചേര്‍ത്ത് വെച്ച് ‘എല്‍ ജെസ്യൂട്ടിയ’ (2010) എന്ന പേരില്‍ അദ്ദേഹത്തിന്റെ ജീവചരിത്രം രചിക്കപ്പെട്ടു. ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ അതുവരെ ലഭ്യമായ ഒരേയൊരു ജീവചരിത്രമാണിത്. വളരെ വേഗത്തിലാണ് ഈ കൃതി ഇംഗ്ലിഷ് ഭാഷയിലേക്ക് പരിഭാഷ ചെയ്യപ്പെട്ടത്-‘പോപ്പ് ഫ്രാന്‍സിസ്: കോണ്‍വെര്‍സേഷന്‍ വിത്ത് ജോര്‍ജ് ബെര്‍ഗോളിയോ: ഹിസ് ലൈഫ് ഇന്‍ ഹിസ് ഓണ്‍ വേഡ്‌സ്’ (2013). തന്റെ ക്രിസ്തീയ പുരോഹിതനു പിന്നിലെ വ്യക്തിയെ ആ കൃതി പരിചയപ്പെടുത്തുന്നു.

പിന്നീട് നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഏറ്റവും സമഗ്രവും സ്വീകാര്യമായതും ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ ഓസ്റ്റിന്‍ ലെവറെയ്ഗിന്റെ ‘ദി ഗ്രേറ്റ് റിഫോര്‍മര്‍: ഫ്രാന്‍സിസ് ആന്‍ഡ് ദി മേക്കിംഗ് ഓഫ് എ റാഡിക്കല്‍ പോപ്പ്’ആയിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാത്രം ചരിത്രമല്ല അതു നല്‍കുന്നത്, മറിച്ച് സഭ, ജെസ്യൂട്ടുകള്‍, അര്‍ജന്റീന, സൗത്ത് അമേരിക്ക എന്നിവയെക്കുറിച്ചും വളരെ വിശദമായി വിവരിക്കുന്നു. അദ്ദേഹത്തിന്റെ ദൈവശാസ്ത്രപരമായ വെല്ലുവിളികളെക്കുറിച്ച് സാങ്കേതികമായി വിശകലനം ചെയ്യുന്ന മറ്റൊരു കൃതിയാണ് അമേരിക്കന്‍ ചരിത്രകാരനായ ഗാരി വില്ലീസിന്റെ ദ ഫ്യൂച്ചര്‍ ഓഫ് ദ കാത്തലിക് ചര്‍ച്ച് വിത് പോപ് ഫ്രാന്‍സിസ് (2015).

(ഐഎഎന്‍എസില്‍ അസോസിയേറ്റ് എഡിറ്ററാണ് ലേഖകന്‍)

Comments

comments

Categories: FK Special
Tags: francis, pope, saint