ആര്‍ബിഐ പ്രഖ്യാപനം വാഹന വിപണിക്ക് ഉത്സവ സമ്മാനം

ആര്‍ബിഐ പ്രഖ്യാപനം  വാഹന വിപണിക്ക് ഉത്സവ സമ്മാനം

ന്യൂഡെല്‍ഹി: റിപോ നിരക്കുകളില്‍ കാല്‍ ശതമാനം കുറവ് വരുത്തിയ റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം രാജ്യത്തെ വാഹന വിപണിക്കുള്ള ഉത്സവ സമ്മാനമാണെന്ന് വാഹന നിര്‍മാതാക്കള്‍. ഫെസ്റ്റില്‍ സീസണോട് അനുബന്ധിച്ച് വാഹന വായ്പകളില്‍ റിപോ നിരക്ക് കുറച്ച് നേട്ടമാകുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.

നിരക്കുകളില്‍ കുറവ് വരുത്തുന്നതിന് വാഹന വിപണി ദീര്‍ഘനാളായി ആവശ്യപ്പെട്ടിരുന്നു. ആര്‍ബിഐയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ മേധാവി ആര്‍സി ഭാര്‍ഗവ അഭിപ്രായപ്പെട്ടു.
റിസര്‍വ് ബാങ്കിന്റെ സ്വാഗത സമ്മാനമാണ് പുതിയ പലിശ നയമെന്ന് ഹ്യൂണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ സെയ്ല്‍സ് ആന്‍ഡ് സീനിയര്‍ മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് രാകേഷ് ശ്രീവാസ്തവ. കേന്ദ്ര ബാങ്കിന്റെ ഉത്സവസമ്മാനമാണിത്. ഉപഭോക്താക്കളുടെ വാങ്ങലുകള്‍ക്ക് ഇത് ഊര്‍ജനം നല്‍കും. എല്ലാ മേഖലയിലുള്ള ആളുകള്‍ക്കും വിപണിയുടെ എല്ലാ വിഭാഗത്തിലും വാങ്ങലുകള്‍ നടത്താന്‍ സഹായകമാകുന്നതാണ് ആര്‍ബിഐയുടെ നിരുക്ക് കുറച്ച തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ വിപണിയിലുള്ള വില്‍പ്പന ആര്‍ബിഐ നയപ്രഖ്യാപനത്തോടെ കൂടുതല്‍ നേട്ടത്തിലെത്തുമെന്ന് ഹോണ്ട കാര്‍ ഇന്ത്യ വിപണന ഉപ മേധാവി ജ്ഞാനേശ്വര്‍ സെന്‍ അഭിപ്രായപ്പെട്ടു. വില്‍പ്പന മുന്നോട്ടാകാനുള്ള മികച്ച കാല്‍വെപ്പാണ് ആര്‍ബിഐ നടത്തിയത്. അതേസമയം, നിരക്കിളവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതായി ബാങ്കുകള്‍ കൂടി തയാറാകണമെന്നും അദ്ദേഹം. റിപോ നിരക്കുകളില്‍ കുറവ് വരുത്തിയാല്‍ ഭവന, വാഹന വായ്പ പലിശയില്‍ കുറവുണ്ടാകും. ഇഎംഐ വ്യവസ്ഥയില്‍ വാഹനം സ്വന്തമാക്കിയവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ആദ്യമായാണ് റിസര്‍വ് ബാങ്ക് റിപോ നിരക്കില്‍ കുറവ് വരുത്തിയത്.
മറ്റു വിപണികളെ അപേക്ഷിച്ച് വാഹന വിപണി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ മാസം ഓട്ടോമൊബീല്‍ വിപണി 21 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് കൈവരിച്ചത്.

Comments

comments

Categories: Business & Economy