മലയാള സിനിമവ്യവസായത്തെ നവീകരിക്കാനുള്ള പദ്ധതികളുമായി കെഎസ്എഫ്ഡിസി

മലയാള സിനിമവ്യവസായത്തെ നവീകരിക്കാനുള്ള പദ്ധതികളുമായി കെഎസ്എഫ്ഡിസി

മലയാള സിനിമയെ വളര്‍ച്ചയുടെ പാതയിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ രൂപം നല്‍കിയ കേരള സംസ്ഥാന ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍(കെഎസ്എഫ്ഡിസി) രംഗത്ത്. മലയാള സിനിമ വ്യവസായത്തിന്റെ നവീകരണത്തിനായി നിരവധി പദ്ധതികളാണ് കെഎസ്എഫ്ഡിസി ആവിഷ്‌കരിക്കുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന കെഎസ്എഫ്ഡിസിയുടെ ആദ്യ യോഗത്തിലാണ് ഇതിനുള്ള മാര്‍ഗരേഖകള്‍ തയാറാക്കിയത്.

സിനിമാനിര്‍മാതാക്കള്‍ക്ക് അവശ്യം വേണ്ട എല്ലാ അനുവാദങ്ങളും അംഗീകാരങ്ങളും ഒരു കുടകീഴില്‍ ലഭ്യമാക്കുകയാണ് കെഎസ്എഫ്ഡിസി ചെയ്യുന്നത്. ഇത് സിനിമാപ്രവര്‍ത്തകരെ സംബന്ധിച്ചത്തോളം വലിയ ഒരനുഗ്രഹമാണെന്നും സിനിമാ സംവിധായകനും കെഎസ്എഫ്ഡിസി ചെയര്‍മാനുമായ ലെനില്‍ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തുള്ള ഫൈബര്‍ കേബിള്‍ നെറ്റ്‌വര്‍ക്കിന്റെ 40 ശതമാനം സംസ്ഥാനസര്‍ക്കാറിന്റെ ഉപയോഗത്തിലേക്ക് മുതല്‍ കൂട്ടകയെന്നതാണ് കെഎസ്എഫ്ഡിസിയുടെ ഒരുപ്രധാനപ്പെട്ട പദ്ധതി. ഫൈബര്‍ ഒപ്ടിക്‌സ് നെറ്റ്‌വര്‍ക്കിനെ സേവനദാതാക്കളായി ഉപയോഗിക്കനാണ് കെഎസ്എഫ്ഡിസിയുടെ പദ്ധതി. സംസ്ഥാനസര്‍ക്കാര്‍ കെഎസ്എഫ്ഡിസിക്ക് ഇത് സൗജന്യമായി ലഭ്യമാക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതു വഴി നിലവിലെ സാറ്റ്‌ലൈറ്റ് മോഡല്‍ റിലിം സ്‌ക്രീനിങ് അവസാനിപ്പിക്കാന്‍ സാധിക്കും. ചിത്രാഞ്ജലി സ്റ്റുഡിയോ കോപ്ലെക്‌സിലായിരിക്കും പദ്ധതിയനുസരിച്ചുള്ള പ്രധാന സെര്‍വര്‍ സ്ഥാപിക്കുക. പിന്നീട് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലും കണക്ടിവിറ്റി യാഥാര്‍ത്ഥ്യമാക്കും. ഇങ്ങനെ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മൂന്നു വര്‍ഷമായി ചിത്രാഞ്ജലി സ്റ്റുഡിയോയിലെ കെഎസ്എഫ്ഡിസിയുടെ സ്റ്റുഡിയോ സൗകര്യം ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. സ്റ്റുഡിയോ നവീകരണത്തിനും പുതിയ എക്യൂപ്‌മെന്റ് വാങ്ങുന്നതിനും തങ്ങള്‍ക്ക് അനുവാദം ലഭിച്ചിരുന്നു. ഈ സൗകര്യങ്ങള്‍ ഇപ്പോള്‍ സിനിമാനിര്‍മാതാക്കള്‍ക്ക് ലഭ്യമാണ്. സ്റ്റുഡിയോയുടെ സമീപം വാടകയ്ക്ക് കൊടുക്കുന്നതിന് 40 കോട്ടേജുകള്‍ നിര്‍മിക്കാനും കെഎസ്എഫ്ഡിസി പദ്ധതിയിടുന്നുണ്ട്. കൂടാതെ വനം എന്ന തീമില്‍ കുട്ടികള്‍ക്കായി ഒരു പാര്‍ക്ക് നിര്‍മ്മിക്കും. സ്റ്റേറ്റ് ഓഫ് ആര്‍ട്ട് കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയും പരിഗണനയിലാണ്. സഅറ്റുഡിയോ കോംപ്ലെക്‌സിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 250 കോടിയാണ് ചെലവഴിക്കുന്നതെന്നും ലെനിന്‍ അറിയിച്ചു.

സിനിമാവ്യവസായത്തിന് ഉണര്‍വേകുന്നതിനായി സിനിമ റെഗുലേഷന്‍ ആക്ട്, സബ്‌സിഡി നിയമങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെഎസ്എഫ്ഡിസി എംഡി ദീപാ ഡി നായര്‍ അറിയിച്ചു. നിലവില്‍ കേരളത്തില്‍ ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് അഞ്ചു ലക്ഷം രൂപയാണ് സബ്‌സിഡി. സബ്‌സിഡി നിയമത്തില്‍ മാറ്റം വന്നാല്‍ ഷോര്‍ട്ട് ഫിലിമുകള്‍ക്കും കൂടി സബ്‌സിഡി ബാധകമാകുമെന്നും ദീപ പറഞ്ഞു. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 25 കോടിയാണ് കെഎസ്എഫ്ഡിസിക്ക് അനുവദിച്ചത്. നവീകരണ പദ്ധതികള്‍ക്കായി പൊതു-സ്വകാര്യ പങ്കാളിത്വത്തിനും കെഎസ്എഫ്ഡിസി ആലോചിക്കുന്നുണ്ട്.

Comments

comments

Categories: Movies, Slider