കൃഷിയിടങ്ങളിലെ നിരീക്ഷണത്തിന് ഇനി ഡ്രോണുകളും

കൃഷിയിടങ്ങളിലെ നിരീക്ഷണത്തിന് ഇനി ഡ്രോണുകളും

 

ന്യൂഡെല്‍ഹി: ആളില്ലാ ചെറുവിമാനങ്ങള്‍ (ഡ്രോണ്‍) ഇപ്പോള്‍ നിരവധി മേഖലകളിലേക്ക് വ്യാപിക്കുകയാണ്. ത്രീഡി മാപ്പിംഗ്, റിമോട്ട് സെന്‍സിംഗ്, പോലീസിംഗ്, ദുരന്ത നിവാരണം, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയ്ക്കുപുറമേ ഉല്‍പ്പന്നങ്ങള്‍ ഉപയോക്താക്കളിലെത്തിക്കുന്നതിന് ഇ-കോമേഴ്‌സ് കമ്പനിയായ ആമസോണും ഡ്രോണുകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത ഒരു ദശാബ്ദത്തിനപ്പുറം ഡ്രോണുകള്‍ നിത്യജീവിതത്തിന്റെ ഭാഗമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാര്‍ഷികമേഖലയിലും ഡ്രോണുകളുടെ ഉപയോഗം വരും വര്‍ഷങ്ങളില്‍ വ്യാപകമാകുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഭക്ഷ്യ സ്വയംപര്യാപ്തത എന്നതാണ് ഇപ്പോഴും ഭരണകൂടങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. എന്ന ആശയത്തിന്റെ പിറവിക്ക് ഇതു കാരണമായിട്ടുണ്ട്. നിരന്തരം സൂക്ഷ്മതയോടെ കൃഷിയിടങ്ങള്‍ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്. ഡ്രോണുകളുടെ ഉപയോഗം ഇക്കാര്യത്തില്‍ കര്‍ഷകരെ ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചെടികളുടെ ആരോഗ്യസ്ഥിതി, കളകള്‍, കീടങ്ങള്‍ എന്നിവ തിരിച്ചറിയുന്നതിനും വേണ്ടത്ര വെള്ളം ലഭ്യമാണോ എന്നു പരിശോധിക്കുന്നതിനും കൃഷിയിടത്തിനു മുകളിലൂടെ പറക്കുന്ന ഡ്രോണുകളെ ഉപയോഗിക്കുന്ന കാലമാണ് വരാന്‍ പോകുന്നത്. കൃഷിയിടം നിരന്തരം നീരീക്ഷിക്കുന്നതിന് ഡ്രോണുകള്‍ നിങ്ങളെ സഹായിക്കും.
സാറ്റലൈറ്റ് ഇമേജിംഗിലൂടെ കാര്‍ഷിക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനേക്കാള്‍ ചെലവു കുറവും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പമുള്ളതുമാണ് ഡ്രോണുകള്‍ എന്നതിനാല്‍ കാര്‍ഷിക മേഖലയിലെ ഗവേഷകര്‍ക്കും ഇത് ഗുണകരമാണ്.

Comments

comments

Categories: Slider, Tech