അബ്ദുള്‍ ഖാദര്‍ തെരുവത്ത് കിയാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍

അബ്ദുള്‍ ഖാദര്‍ തെരുവത്ത് കിയാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍

തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായിയും ഗള്‍ഫിലെ പ്രസിദ്ധീകരണ രംഗത്തെ അതികായകരായ എക്‌സ്പ്രസ് പ്രിന്റിഗ് ഗ്രൂപ്പ് ചെയര്‍മാനുമായ അബ്ദുള്‍ ഖാദര്‍ തെരുവത്തിനെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള (കിയാല്‍) ഡയറക്ടര്‍ ബോര്‍ഡംഗമായി നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് അബ്ദുള്‍ ഖാദറിനെ ഡയറക്ടറായി നിയമിച്ചത്.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ ഖാദര്‍ തെരുവത്ത് കെഎസ്‌ഐഡിസി, കെഎഫ്ഡിസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഡയറക്ടര്‍ ബോര്‍ഡംഗമായി തന്റെ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുണ്ട്. 25 കോടി രൂപയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിക്ഷേപിച്ചത്. യുഎഇയിലെ ടെലികോം കമ്പനിയായ
എത്തിസലാത്ത് അടക്കമുള്ള മുന്‍നിര കമ്പനികളൂടെ പ്രസിദ്ധീകരണ ചുമതലകള്‍ നിര്‍വഹിക്കുന്നത് എക്‌സ്പ്രസ് ഗ്രൂപ്പാണ്.

Comments

comments

Categories: Branding