പെട്രോടെക്ക് അന്താരാഷ്ട്ര സമ്മേളനം: ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുക ലാറ്റിനമേരിക്കന്‍ സഹകരണത്തിന്

പെട്രോടെക്ക് അന്താരാഷ്ട്ര സമ്മേളനം:  ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുക ലാറ്റിനമേരിക്കന്‍ സഹകരണത്തിന്

 

ന്യൂഡെല്‍ഹി: പന്ത്രണ്ടാമത് പെട്രോടെക്ക് അന്താരാഷ്ട്ര സമ്മേളനത്തില്‍ പെട്രോളിയം മേഖലയില്‍ ലാറ്റിനമേരിക്കയുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ ചെലുത്തുകയെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ അഞ്ചു മുതല്‍ ഏഴു വരെ ന്യൂഡെല്‍ഹിയിലാണ് സമ്മേളനം നടക്കുന്നത്. പെട്രോളിയം സെക്രട്ടറി കെ ഡി ത്രിപാഠിയാണ് സമ്മേളന വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചത്.

6000 പ്രാതിനിധികള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നു ദിവസത്തെ സമ്മേളനത്തില്‍ 100ഓളം വിദഗ്ധരുടെ പ്രഭാഷണം ഉണ്ടായിരിക്കും. 50 രാജ്യങ്ങളില്‍ നിന്നുള്ള 600ഓളം പ്രദര്‍ശനങ്ങളും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

പെട്രോടെക്ക് അന്താരാഷ്ട്ര സമ്മേളനത്തില്‍ പെങ്കടുക്കുന്നതിനായി വിവിധ രാജ്യങ്ങള്‍ക്കു കത്തയച്ചിട്ടുണ്ടെന്നും ഇവിടെ നിന്നെല്ലാമുള്ള പ്രതികരണങ്ങള്‍ക്കായി കാത്തുനില്‍ക്കുകയാണെന്നും കെഡി ത്രിപാഠി പറഞ്ഞു. ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ പ്രതികരണമറിയാനാണ് കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും ത്രിപാഠി വ്യക്തമാക്കി. ‘ഹൈഡ്രോകാര്‍ബണ്‍- ഭാവിയിലെ വെല്ലുവിളികള്‍’ എന്നതാണ് ഈ വര്‍ഷത്തെ വിഷയം എന്നു ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബി അശോക് പറഞ്ഞു. ഊര്‍ജ്ജമേഖലയെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്നടക്കം വന്‍തോതിലുള്ള ക്രൂഡ് ഇറക്കുമതിക്കാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തയാറെടുക്കുന്നത്. ഒഡിഷയിലെ പാരദിപിലുള്ള പുതിയ എണ്ണശുദ്ധീകരണശാലയിലാകും ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന ക്രൂഡിന്റെ 40 ശതമാനവും ശുദ്ധീകരിക്കുകയെന്ന് ഐഒസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

അടുത്തിടെ പ്രതിവര്‍ഷം 15 മില്യണ്‍ ടണ്‍ ശുദ്ധീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പാരാദിപിലെ എണ്ണശുദ്ധീകരണശാലയില്‍ കമ്മിഷന്‍ ചെയ്തിരുന്നു. 11 എണ്ണശുദ്ധീകരണശാലകളിലായി പ്രതിവര്‍ഷം 80.7 മില്യണ്‍ ടണ്‍ ക്രൂഡ് ഓയില്‍ശുദ്ധീകരിക്കാനുള്ള ശേഷി ഐഒസിക്കുണ്ട്.

Comments

comments

Categories: Business & Economy