ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണം: മദ്രാസ് ഹൈക്കോടതി

ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി. പൊതുപ്രവര്‍ത്തകന്‍ ട്രാഫിക് രാമസ്വാമി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ ചുമതലയുള്ള തമിഴ്‌നാട് മുഖ്യമന്ത്രിക്ക് അതിനുള്ള ആരോഗ്യമുണ്ടോയെന്നു വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ജയലളിതയുടെ ശ്വാസോച്ഛ്വാസം സുഗമമാക്കാന്‍ ശ്വസന സഹായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അണുബാധയേല്‍ക്കാതിരിക്കുന്നതിനുള്ള മരുന്നുകള്‍ തുടരുന്നതായും മുഖ്യമന്ത്രിയെ ചികിത്സിക്കുന്ന അപ്പോളോ ആശുപത്രി വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ജയലളിത ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അപ്പോളോ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ സുബ്ബയ്യ വിശ്വനാഥന്‍ വ്യക്തമാക്കി. ലണ്ടനില്‍ നിന്നുള്ള ഡോ. റിച്ചാര്‍ഡ് ബെയ്‌ലിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ചികിത്സകള്‍ മുന്നോട്ടു പോകുന്നത്.

Comments

comments

Categories: Slider, Top Stories