ലോകവ്യാപാരസംഘടന ഒക്‌റ്റോബര്‍ 6 ന് ഇന്ത്യയുടെ ടിഎഫ്എ ചര്‍ച്ച ചെയ്യും

ലോകവ്യാപാരസംഘടന  ഒക്‌റ്റോബര്‍ 6 ന് ഇന്ത്യയുടെ ടിഎഫ്എ ചര്‍ച്ച ചെയ്യും

 

ന്യൂഡെല്‍ഹി: ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ)യുടെ പ്രത്യേകസമിതി ഇന്ത്യ മുന്നോട്ടു വെച്ചിട്ടുള്ള ട്രേഡ് ഫെസിലിറ്റി ഓണ്‍ എഗ്രിമെന്റ് ഇന്‍ സര്‍വീസസ് (ടിഎഫ്എ) സംബന്ധിച്ച ചര്‍ച്ച ഒക്‌റ്റോബര്‍ ആറിന് ജെനീവയില്‍ വച്ചു നടത്തും. നിര്‍ദിഷ്ട കരാറിലൂടെ പണമിടപാടുകളുടെ ചെലവ് ചുരുക്കാനാണ് പദ്ധതിയിടുന്നത്. വ്യാപാര സേവനങ്ങളുടേ മേല്‍ നിലനില്‍ക്കുന്ന അനാവശ്യ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റുന്നതിലൂടെയാകും ഇന്ത്യ ഇതു സാധ്യമാക്കുക.
വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാഷ്ട്രങ്ങള്‍ക്ക് നിര്‍ണായകമായ സംഭാവനകള്‍ ലഭിക്കുന്നത് സേവന മേഖലയില്‍ നിന്നായതു കൊണ്ട് വളരെ സുപ്രധാനമായ ചുവടുവെപ്പാണ് ഇന്ത്യ നടത്തുന്നതെന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് 60 ശതമാനത്തോളം സംഭാവന നല്‍കുന്നത് സേവനമേഖലയാണ്. ഇന്ത്യയിലെ തൊഴില്‍ മേഖലയുടെ 28 ശതമാനവും പ്രവര്‍ത്തിക്കുന്നത് സേവന മേഖലയിലാണ്. ഇതു പരിഗണിച്ചാണ് സേവനമേഖലയിലെ നിയന്ത്രണങ്ങളില്‍ ഉദാരപൂര്‍വമായ സമീപനത്തിന് ഇന്ത്യ തായാറെടുക്കുന്നത്.
നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും പ്രൊഫഷണലുകള്‍ തൊഴില്‍ ആവശ്യങ്ങള്‍ക്കായി മറ്റിടങ്ങളിലേക്ക് പോകുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഡബ്ല്യുടിഒയില്‍ സമര്‍പ്പിക്കുന്ന പത്രികയില്‍ ഇന്ത്യ ചേര്‍ത്തിട്ടുണ്ട്. സേവനമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതിനുള്ള സമ്പ്രദായം ആവിഷ്‌കരിക്കണമെന്നും വിദേശ സേവന ദാതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്.
ലോകവ്യാപാര സംഘടനയ്ക്കു മുന്നില്‍ 2014ലും ഇന്ത്യ നിര്‍ദേശ പത്രികസമര്‍പ്പിച്ചിരുന്നു. ടിഎഫ്എ ഇന്‍ ഗുഡ്‌സ് എന്ന നിര്‍ദേശ പത്രികയില്‍ അന്ന് ഡബ്ല്യുടിഒ ഒപ്പുവെച്ചിരുന്നു. രാജ്യത്തെ ചരക്കുനീക്കം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയതായിരുന്നു ആ പത്രിക.

Comments

comments

Categories: Business & Economy