50 കോടി രൂപ സ്റ്റാര്‍ട്ടപ്പ് ഫണ്ട് പ്രഖ്യാപിച്ച് ഓയില്‍ ഇന്ത്യ

50 കോടി രൂപ സ്റ്റാര്‍ട്ടപ്പ് ഫണ്ട് പ്രഖ്യാപിച്ച് ഓയില്‍ ഇന്ത്യ

ന്യൂഡെല്‍ഹി: ഓയില്‍, ഗ്യാസ് മേഖലയില്‍ പുതിയ ആശയങ്ങളെ ഇന്‍ക്യൂബേറ്റ് ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഓയില്‍ ഇന്ത്യ ലിമിറ്റഡ് 50 കോടി രൂപ സ്റ്റാര്‍ട്ടപ്പ് ഫണ്ട് പ്രഖ്യാപിച്ചു. ഓയില്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ട് സ്വരൂപിക്കാനുള്ള നിര്‍ദേശത്തിന് സെപ്റ്റംബര്‍ 30നാണ് കമ്പനി ഉന്നതതല സമിതി അംഗീകരം നല്‍കിയത്. പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാമായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ഭാഗമാക്കിയതായും കമ്പനി അറിയിച്ചു.

ഓയില്‍, ഗ്യാസ് ഇന്‍ഡസ്ട്രിലെ സാങ്കേതികവും, പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതുമായ വെല്ലുവിളികള്‍ തരണം ചെയ്യുന്നതിന് സ്റ്റാര്‍ട്ടപ്പുകളെ പ്രാപ്തമാക്കുന്നതിലൂടെ വടക്ക് കിഴക്കന്‍ ഇന്ത്യയിലെ യുവാക്കളെ കേന്ദ്രീകരിച്ച് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലായിരിക്കും ഓയില്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ട് ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് കമ്പനി മാനേജിംഗ് ഡയറക്റ്ററും ചെയര്‍മാനുമായ ഉത്പാല്‍ ബോറ പറഞ്ഞു. ഈ തലമുറയിലും വരും തലമുറയിലുമുള്ളവരില്‍ ഇന്നൊവേറ്റീവ് തിങ്കിംഗ് പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാസം മുന്‍പ് ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ ലിമിറ്റഡ് (ഒഎന്‍ജിസി) 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ രംഗത്ത് പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്‍ക്യൂബേറ്റ് ചെയ്യുന്നതിനുമായി 100 കോടി രൂപ സ്റ്റാര്‍ട്ടപ്പ് ഫണ്ട് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡും സ്റ്റാര്‍ട്ടപ്പ് ഫണ്ട് സമാഹരിക്കാന്‍ ഒരുങ്ങുന്നത്.

Comments

comments

Categories: Branding