ഉല്‍പ്പാദന മേഖലയിലെ പിഎംഐ ഇടിഞ്ഞു

ഉല്‍പ്പാദന മേഖലയിലെ പിഎംഐ ഇടിഞ്ഞു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയിലെ പിഎംഐ (പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ്) സെപ്റ്റംബറില്‍ താഴ്ന്നു. നിക്കെയ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബറിലെ പിഎംഐ 52.1 ആയി. ഓഗസ്റ്റില്‍ ഇത് 52.6ല്‍ എത്തിയിരുന്നു.

ഇന്നു ചേരുന്ന ആര്‍ബിഐയുടെ സാമ്പത്തിക അവലോകനയോഗത്തെ ഇതു ബാധിച്ചേക്കുമെന്നാണ് സൂചന. 2016ല്‍ സെപ്റ്റംബര്‍ വരെ ഒന്‍പതു മാസവും ഇന്ത്യയുടെ ഫാക്റ്ററി പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചിരുന്നു. പുതിയ ബിസിനസുകളുടെ വളര്‍ച്ച മന്ദഗതിയിലായതാണ് സെപ്റ്റംബറിലെ ഇടിവിനു കാരണമായി സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. പുതിയ ഇടപാടുകള്‍ക്കായുള്ള ശക്തമായ മത്സരം വളര്‍ച്ചയ്ക്കു ദോഷം ചെയ്തതായി നിരീക്ഷകര്‍ വ്യക്തമാക്കി. വിദേശനിക്ഷേപം 14 മാസങ്ങള്‍ക്കിടെയുള്ള ഏറ്റവും മികച്ച നിരക്കിലെത്തിയെങ്കിലും കമ്പനികള്‍ ഇടപാടുകള്‍ ഉയര്‍ത്തിയതിനനുസരിച്ച് കൂടുതല്‍ ജീവനക്കാരെ ആവശ്യമായി വന്നത് കഴിഞ്ഞ മാസങ്ങളേക്കാള്‍ താഴ്ന്ന നിലയില്‍ എത്തുന്നതിന് കാരണമായി.

Comments

comments

Categories: Slider, Top Stories

Related Articles