ഇന്ത്യ ഊര്‍ജ്ജ ആവശ്യകതയുടെ വലിയ ഇടം: സെംബ്‌കോര്‍പ്

ഇന്ത്യ ഊര്‍ജ്ജ ആവശ്യകതയുടെ  വലിയ ഇടം: സെംബ്‌കോര്‍പ്

സിംഗപ്പൂര്‍: ഊര്‍ജ്ജ രംഗത്തിന് നല്ല വളര്‍ച്ചാ സാധ്യതയുള്ള ഇടമാണ് ഇന്ത്യയെന്ന് സിംഗപ്പൂര്‍ ആസ്ഥാനമാക്കിയ സെംബ്‌കോര്‍പ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വിലയിരുത്തല്‍. അതു പ്രയോജനപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി.
ഇന്ത്യയില്‍ വൈദ്യുതി ക്ഷാമം നിലനില്‍ക്കുന്നു. അതിനാല്‍ യഥാസമയം പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തയാറാണ്- സെംബ്‌കോര്‍പ് ഇന്‍ഡസ്ട്രീസ് സിഇഒ താങ് കിന്‍ ഫെയ് പറഞ്ഞു.
രണ്ടു പ്ലാന്റുകള്‍ ഇന്ത്യയില്‍ തുടങ്ങാനാണ് കമ്പനി പദ്ധതിയിട്ടത്. ഇതില്‍ ആദ്യത്തേത് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷാന്ത്യത്തോടെ രണ്ടാമത്തെ പ്ലാന്റും ആരംഭിക്കും.
ആന്ധ്ര പ്രദേശുമായി 500 മെഗാവാട്ടിന്റെ ദീര്‍ഘകാല വൈദ്യുതി വിപണന കരാറിന് സെംബ്‌കോര്‍പ് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെന്നും ഫെയ് വ്യക്തമാക്കി.
ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ആന്ധ്രയില്‍ ഗായത്രി പവര്‍ കോംപ്ലെക്‌സ് എന്ന പേരില്‍ 2,640 മെഗാവാട്ടിന്റെ പ്ലാന്റ് സെംബ്‌കോര്‍പ് ഈ വര്‍ഷം തുറന്നിരുന്നു. താപ ഊര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ പ്രത്യക്ഷ വിദേശ നിക്ഷേപം നടന്ന പദ്ധതിയും ഇതു തന്നെ. ഇന്ത്യയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിക്കാനാണ് കമ്പനി നീക്കമിടുന്നത്.

Comments

comments

Categories: Business & Economy