ബൗദ്ധിക ശോഷണത്തെ ബൗദ്ധിക നേട്ടമാക്കി മാറ്റാം

ബൗദ്ധിക ശോഷണത്തെ ബൗദ്ധിക നേട്ടമാക്കി മാറ്റാം

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ബൗദ്ധിക ശോഷണത്തെ ‘ബൗദ്ധിക നേട്ട’മാക്കി മാറ്റാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരായ തൊഴിലാളികളും അക്കാദമിക് വിദഗ്ധരും വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിനെയാണ് ബൗദ്ധിക ശോഷണം എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്താകെ വ്യാപിച്ചുകിടക്കുന്ന 27 മില്യണ്‍ വരുന്ന ഇന്ത്യന്‍ വംശജരെ എണ്ണമായി കാണുന്നതിന് പകരം ഇന്ത്യയുടെ ശക്തിയായി പരിഗണിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രവാസി ഭാരതീയ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

ഇന്ത്യയുമായി സഹകരിക്കുന്നതിന് ലോകരാജ്യങ്ങള്‍ ഇതിനു മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം താല്‍പ്പര്യം കാണിക്കുകയാണ്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ പ്രവാസികളും ഇന്ത്യന്‍ വംശജരും അജ്ഞാതരായി മാറിനില്‍ക്കരുത്. തങ്ങള്‍ ഇന്ത്യക്കാരാണ് എന്നു പറഞ്ഞ് ഏതു രാജ്യത്തും മുന്നോട്ട് കയറിനില്‍ക്കാന്‍ ഇന്ത്യന്‍ വംശജര്‍ തയാറാവണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രവാസി ഭാരതീയ് ദിവസ് തുടങ്ങിവെച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ അദ്ദേഹം അഭിനന്ദിച്ചു.
ഡെല്‍ഹി ചാണക്യപുരിയിലാണ് പ്രവാസി ഭാരതീയ കേന്ദ്രം തുറന്നത്. ലൈബ്രറി, ഗവേഷണ കേന്ദ്രം, യോഗസ്ഥലങ്ങള്‍, സാംസ്‌കാരിക കേന്ദ്രം, 500 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം, 24 അതിഥി മന്ദിരങ്ങള്‍, ബിസിനസ് സെന്റര്‍, റെസ്റ്റോറന്റ് തുടങ്ങിയ സൗകര്യങ്ങളാണ് പ്രവാസി ഭാരതീയ കേന്ദ്രത്തിലുള്ളത്.

Comments

comments

Categories: Slider, Top Stories