പാരിസ് ഉടമ്പടി: ഇന്ത്യന്‍തീരുമാനത്തെ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു

പാരിസ് ഉടമ്പടി: ഇന്ത്യന്‍തീരുമാനത്തെ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു

ന്യൂയോര്‍ക്ക്: പാരിസ് കാലാവസ്ഥാ ഉടമ്പടി നടപ്പിലാക്കുന്നതിനുള്ള ഇന്ത്യയുടെ തീരുമാനത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു. ഇന്ത്യയടക്കം ആഗോളതാപനത്തിന്റെ കാരണക്കാരായ 52 ശതമാനം രാഷ്ട്രങ്ങളും നിലവില്‍ പാരിസ് കാലാവസ്ഥ ഉടമ്പടി നടപ്പിലാക്കിയതായി ബാന്‍ കി മൂണിന്റെ ഔദ്യോഗിക വക്താവ് സൂചിപ്പിച്ചു.

ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള പദ്ധതിയില്‍ ഇന്ത്യയടക്കം 185 രാജ്യങ്ങളാണ് ഡിസംബര്‍ 12 ന് പാരിസില്‍ വച്ച് ഒപ്പുവെച്ചത്. ആഗോളതാപന പ്രവര്‍ത്തനങ്ങളുടെ 55 ശതമാനവും നടപ്പിലാക്കുന്ന 55 രാഷ്ട്രങ്ങള്‍ ഉടമ്പടി പ്രാവര്‍ത്തികമാക്കാനാണ് യോഗം പദ്ധതിയിട്ടിരുന്നത്. പാരിസ് ഉടമ്പടിയിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഫ്രാന്‍സുമായി അന്താരാഷ്ട്ര സൗരോര്‍ജ്ജ സഹകരണപദ്ധതിയില്‍ ഏര്‍പ്പെട്ടിരുന്നു. 2030നകം ഫോസില്‍ ഇന്ധനങ്ങളുപയോഗിച്ചുള്ള വൈദ്യുതോല്‍പ്പാദനം 40 ശതമാനം കുറയ്ക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാനാണ് ഇന്ത്യ ഫ്രാന്‍സുമായി സഹകരണത്തിലേര്‍പ്പെട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 28 നാണ് കേന്ദ്ര മന്ത്രിസഭായോഗം പാരിസ് കാലാവസ്ഥാ ഉടമ്പടി പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത്.

Comments

comments

Categories: Slider, Top Stories