ഇന്ത്യാ- പാക്ക് സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്തി: സര്‍താജ് അസീസ്

ഇന്ത്യാ- പാക്ക് സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്തി: സര്‍താജ് അസീസ്

ഇസ്ലാമാബാദ്: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പാകിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ജന്‍ജുവയും തമ്മില്‍ സംസാരിച്ചെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. തിങ്കളാഴ്ച്ച രാവിലെയാണ് ഇരുവരും സംസാരിച്ചത്. ഇരുരാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്തണമെന്നായിരുന്നു സംഭാഷണത്തിലെ പൊതുവികാരമെന്നും സര്‍താജ് അസീസ് പറഞ്ഞു.

ഇന്ത്യയുമായുള്ള സംഘര്‍ഷാവസ്ഥ ഇല്ലാതാക്കണമെന്നാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്ന ആരോപണവും സര്‍താജ് അസീസ് ആവര്‍ത്തിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം അയയുന്നതിന് നീക്കങ്ങള്‍ ആരംഭിച്ചതായി വിവിധ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Comments

comments

Categories: Slider, Top Stories