ഇന്ത്യന്‍ നിര്‍മ്മിത ജിഎല്‍സി എസ്‌യുവിയുമായി മെഴ്‌സിഡസ് ബെന്‍സ്

ഇന്ത്യന്‍ നിര്‍മ്മിത ജിഎല്‍സി എസ്‌യുവിയുമായി മെഴ്‌സിഡസ് ബെന്‍സ്

കൊച്ചി: ഇന്ത്യന്‍ നിര്‍മ്മിത വാഹന ശ്രേണിയിലെ ഒമ്പതാമത്തെ ഉല്‍പ്പന്നം വിപണിയിലവതരിപ്പിച്ചിരിക്കുകയാണ് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ്. ഇതോടെ ഇന്ത്യയില്‍ ഏറ്റവുമധികം വാഹനങ്ങള്‍ നിര്‍മിക്കുന്ന ആഢംബര കാര്‍ നിര്‍മ്മാതാക്കളായി മെഴ്‌സിസഡ് ബെന്‍സ് മാറി. കമ്പനിയുടെ പുതിയ ജിഎല്‍സി എസ്‌യുവി കാര്‍ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ റോളന്‍സ് ഫോള്‍ജര്‍, ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീയുഷ് അറോറ എന്നിവര്‍ ചേര്‍ന്ന് വിപണിയിലവതരിപ്പിച്ചു.

ജിഎല്‍സി 220 ഡി4മാറ്റിക് സ്റ്റൈല്‍, 220 ഡി മാറ്റിക് സ്‌പോര്‍ട്ട്, ജിഎല്‍സി 300 4 മാറ്റിക് സ്‌പോര്‍ട് എന്നീ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായാണ് പ്രാദേശിക നിര്‍മ്മിത ജിഎല്‍സി വിപണിയിലെത്തുന്നത്. 220ജി മാറ്റിക് സ്റ്റൈലിന് 47.90 ലക്ഷം, 220 ഡി മാറ്റിക് സ്‌പോര്‍ട്ടിന് 51.50 ലക്ഷം, ജിഎല്‍സി 300 4 മാറ്റിക് സ്‌പോര്‍ടിന് 51.90 ലക്ഷം എന്നിങ്ങനെയാണ് വില.

‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ജിഎല്‍സി വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ പൂനെ ചകനിലെ ലോകോത്തര നിലവാരമുള്ള പ്ലാന്റില്‍ നിന്നും ഇതുവരെ ഒമ്പത് വാഹനങ്ങളാണ് നിര്‍മിച്ച് പുറത്തിറക്കിയിട്ടുള്ളത്.

Comments

comments

Categories: Auto