100 സുസ്ഥിര കമ്പനികളിലൊന്നായി മഹീന്ദ്ര ലൈഫ്‌സ്‌പെയ്‌സ്

100 സുസ്ഥിര കമ്പനികളിലൊന്നായി മഹീന്ദ്ര ലൈഫ്‌സ്‌പെയ്‌സ്

 

മുംബൈ: മഹീന്ദ്ര ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗമായ മഹീന്ദ്ര ലൈഫ്‌സ്‌പെയ്‌സ് ഡെവലപ്പേഴ്‌സ് ലിമിറ്റഡ്(എംഎല്‍ഡിഎല്‍) ഏഷ്യയിലെ 100 സുസ്ഥിര കോര്‍പറേഷനുകളിലൊന്നായി തെരഞ്ഞടുക്കപ്പെട്ടു. ഈ വര്‍ഷത്തെ ചാനല്‍ ന്യൂസ് ഏഷ്യയുടെ സബ്‌സ്റ്റെനബിലിറ്റി റാങ്കിങിലാണ് മഹീന്ദ്ര ലൈഫ്‌സ്‌പെയ്‌സ് 28-ാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം 56-ാം സ്ഥാനത്തായിരുന്ന സ്ഥാപനത്തിന് ഉല്‍പ്പന്ന സുസ്ഥിരത മേഖല, മനുഷ്യ മൂലധന വികസനം തുടങ്ങിയവയില്‍ കാഴ്ച്ച വെച്ച മികച്ച പ്രകടനമാണ് ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചത്. സ്വതന്ത്ര ഇഎസ്ജിയായയും കോര്‍പറേറ്റ് ഗവര്‍ണന്‍സ് റിസര്‍ച്ച് റേറ്റിങ് ആന്‍ഡ് അനലകറ്റിക് സ്ഥാപനവുമായ സസ്റ്റെന്‍ലക്റ്റിക്‌സ്, പ്രമുഖ ഏഷ്യന്‍ ന്യൂസ് ചാനലായ ന്യൂസ്ഏഷ്യ, ഏഷ്യയിലെ സുസ്ഥിരമായ ബിസിനസിന് പരിശീലനവും ഉപദേശവും നല്‍കുന്ന പ്രമുഖ സ്ഥാപനമായ സിഎസ്ആര്‍ എഷ്യ എന്നിവര്‍ സംയുക്തമായാണ് റാങ്കിങ് തയാറാക്കിയത്.

Comments

comments

Categories: Branding