2.5 ലക്ഷം പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മിന്ദ്ര

 2.5 ലക്ഷം പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മിന്ദ്ര

ന്യൂഡെല്‍ഹി: ഉത്സവസീസണ്‍ ആരംഭിക്കുന്നതോടെ 2.5 ലക്ഷത്തോളം പുതിയ ഉപഭേക്താക്കളെ കണ്ടെത്താനുള്ള തയാറെടുപ്പിലാണ് ഫാഷന്‍ ഇ-ടെയ്‌ലര്‍ മിന്ദ്ര. മാതൃ സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടിലെ വില്‍പ്പനയിലൂടെ പ്രതിദിന വില്‍പ്പനയില്‍ അഞ്ച് മടങ്ങ് വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.

ഇത് രണ്ടാമത്തെ വര്‍ഷമാണ് ബിഗ് ബില്ല്യണ്‍ നാളുകളുടെ ഭാഗമാകുന്നതെന്നും, ഒക്ടോബര്‍ രണ്ട് മുതല്‍ ആറ് വരെ നടക്കുന്ന മെഗാ വില്‍പ്പന മേളയില്‍ അഞ്ച് മടങ്ങ് വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും മിന്ദ്ര സിഇഒ ആനന്ത് നാരായണന്‍ പറഞ്ഞു. വിവിധ ബ്രാന്‍ഡുകളില്‍പ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് 70% ഡിസ്‌കൗണ്ട് ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ക്കു വേണ്ടി 2.5 ലക്ഷം പുതി സ്റ്റൈലുകള്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

റോഡ്‌സ്‌റ്റെര്‍, എച്ച്ആര്‍എക്‌സ്, ഡ്രസ്സ്‌ബെറി, അനൗക്, അല്‍കോട്ട്, ഫോര്‍എവര്‍ 21, മാര്‍ക്ക്‌സ് & സ്‌പെന്‍സര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളും മെഗാ വില്‍പ്പന മേളയോടനുബന്ധിച്ച് മിന്ദ്രയില്‍ ലഭ്യമാണ്. ബിഗ് ബില്ല്യണ്‍ നാളുകള്‍ പുതിയ ഉപഭോക്താക്കളെ കണ്ടെത്താനുള്ള അവസരമാണ്. ഈ വര്‍ഷം 2.5 ലക്ഷം പുതിയ ഉപഭോക്താക്കളെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനിയെന്നും ആനന്ത് പറഞ്ഞു. ഒരു ദിവസം രണ്ട് ലക്ഷത്തോളം ഡെലിവെറികള്‍ മാനേജ് ചെയ്യുന്നതിന് മിന്ദ്ര തങ്ങളുടെ ലോജിസ്റ്റിക്കല്‍ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മിന്ദ്ര കഴിഞ്ഞയിടെ ഏറ്റെടുത്ത ജബോങ് ഉത്സ സീസണ്‍ വില്‍പ്പനയില്‍ ഭാഗമാകില്ലെന്നും കമ്പനി അറിയിച്ചു.

Comments

comments

Categories: Branding