മുംബൈ ഇന്ത്യയിലെ സമ്പന്ന നഗരമെന്ന് ന്യൂയോര്‍ക്ക് വെല്‍ത്ത്

മുംബൈ ഇന്ത്യയിലെ സമ്പന്ന നഗരമെന്ന് ന്യൂയോര്‍ക്ക് വെല്‍ത്ത്

 

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന നഗരം. 45,000 മില്യണയര്‍മാരുടെയും 28 ബില്യണയര്‍മാരുടെയും നഗരമായ മുംബൈയില്‍് ആകെ 820 ബില്യണ്‍ യുഎസ് ഡോളറിന്റെ സ്വകാര്യസമ്പത്താണുള്ളതെന്ന് ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുംബൈക്ക് പിന്നാലെ ഡെല്‍ഹിയും ബെംഗളൂരുവുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

22,000 മില്യണയര്‍മാരും 18 ബില്യണയര്‍മാരും അധിവസിക്കുന്ന ഡെല്‍ഹിക്ക് 450 ബില്യണ്‍ യുഎസ് ഡോളറിന്റെയും 7,500 മില്യണയര്‍മാരും 8 ബില്യണയര്‍മാരും താമസിക്കുന്ന ബെംഗളൂരുവിന് 320 ബില്യണ്‍ യുഎസ് ഡോളറിന്റെയും സ്വകാര്യ സമ്പത്താണുള്ളത്.

ഈ നഗരങ്ങളില്‍ താമസിക്കുന്ന സ്വകാര്യ വ്യക്തികളുടെ സമ്പത്ത് സംബന്ധിച്ച കണക്കുകള്‍ മാത്രമാണിത്. വ്യക്തികളുടെ പ്രോപ്പര്‍ട്ടി, പണം, ഓഹരികള്‍, ബിസിനസ് താല്‍പ്പര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ആസ്തി കണക്കാക്കിയിട്ടുള്ളത്. ഇവരുടെ ബാധ്യതകള്‍ കുറച്ചിട്ടുമുണ്ട്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 2,64,000 മില്യണയര്‍മാരും 95 ബില്യണയര്‍മാരുമാണ് ഉള്ളത്. ഈ വര്‍ഷം ജൂണിലെ കണക്കനുസരിച്ച് 5.6 ട്രില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയാണ് ഇവരുടെ കൈവശമുള്ളത്. സൂററ്റ്, അഹമ്മദാബാദ്, വിശാഖപട്ടണം, ഗോവ, ചണ്ഡീഗഢ്, ജയ്പൂര്‍, വഡോദര എന്നിവയാണ് ‘വളര്‍ന്നുവരുന്ന’ ഇന്ത്യന്‍ നഗരങ്ങളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പത്തു വര്‍ഷത്തിനുള്ളില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യ, മാധ്യമ മേഖലകളില്‍ ഇന്ത്യ വലിയ വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആശുപത്രി സേവനങ്ങള്‍, ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖല എന്നിവയുടെ വളര്‍ച്ച ഹൈദരാബാദ്, പൂനെ, ബെംഗലൂരു എന്നീ നഗരങ്ങളുടെ മുന്നേറ്റത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മറ്റ് സമ്പന്ന നഗരങ്ങള്‍ ഇപ്രകാരമാണ്. ഹൈദരാബാദ് (310 ബില്യണ്‍ യുഎസ് ഡോളര്‍, 8,200 മില്യണയര്‍, 7 ബില്യണയര്‍), കൊല്‍ക്കത്ത (290 ബില്യണ്‍ യുഎസ് ഡോളര്‍, 8,600 മില്യണയര്‍, 10 ബില്യണയര്‍), പൂനെ (180 ബില്യണ്‍ യുഎസ് ഡോളര്‍, 3,900 മില്യണയര്‍, 5 ബില്യണയര്‍), ചെന്നൈ (150 ബില്യണ്‍ യുഎസ് ഡോളര്‍, 6,200 മില്യണയര്‍, 4 ബില്യണയര്‍), ഗുഡ്ഗാവ് (110 ബില്യണ്‍ യുഎസ് ഡോളര്‍, 3,600 മില്യണയര്‍, 2 ബില്യണയര്‍).

Comments

comments

Categories: Business & Economy, Slider

Related Articles