ഇന്ത്യന്‍ എസ്എംഇകള്‍ക്ക് ശോഭനമായ ഭാവിയെന്ന് സര്‍വേ

ഇന്ത്യന്‍ എസ്എംഇകള്‍ക്ക് ശോഭനമായ ഭാവിയെന്ന് സര്‍വേ

ന്യൂഡെല്‍ഹി: ഇന്ത്യയിലെ 73% ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ആശാവഹമായ ഭാവിയാണുള്ളതെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഫേസ്ബുക് ഇന്‍ക്, ഒഇസിഡി, ലോകബാങ്ക് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഓഫ് ബിസിനസ് സര്‍വെയിലാണ് ഇത്തരത്തില്‍ നിരീക്ഷണമുണ്ടായത്. 60 ദശലക്ഷത്തോളം എസ്എംഇകള്‍ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിന് ഫേസ്ബുക്കാണ് ഉപയോഗിക്കുന്നതെന്നും സര്‍വേ സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യയിലെ ചെറുകിട ബിസിനസ് രംഗത്തെ സംരംഭകത്വ ആവേശമാണ് സര്‍വേയിലൂടെ തെളിവായതെന്ന് ദക്ഷിണ-മധ്യ ഏഷ്യ, ഇന്ത്യ ഫേസ്ബുക് പബ്ലിക്ക് പോളിസി ഡയറക്ടര്‍ അന്‍ഖി ദാസ് അഭിപ്രായപ്പെട്ടു. എസ്എംഇകള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണെന്നും ഇവയുടെ വളര്‍ച്ചയ്ക്കും ഇന്നൊവേഷനും സഹായിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏഴുമാസങ്ങളിലായി രാജ്യത്തെ 3,888 എസ്എംബികളാണ് ഫേസ്ബുക് വഴി സര്‍വെയില്‍ പങ്കെടുത്തത്. ഇതില്‍ 80 ശതമാനം പേരും അവരുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ ടൂളുകളോ പ്ലാറ്റ്‌ഫോമുകളോ ഉപയോഗിക്കുന്നവരാണ്. 16 ശതമാനം എസ്എംബികളും അന്താരാഷ്ട്ര വാണിജ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കുക, വില്‍പ്പനയുടെ വിവരങ്ങള്‍ ഉപഭോക്താവിനെ അറിയിക്കുക എന്നിവയാണ് എസ്എംഇകള്‍ പൊതുവെ നേരിടുന്ന പ്രശ്‌നങ്ങള്‍.

ഇന്ത്യയിലെ ചെറുകിട-ഇടത്തരം ബിസിനസുകളില്‍ 11 ശതമാനം മാത്രമാണ് വനിതകളുടെ ഉടമസ്ഥതയിലുള്ളത്. വിദേശരാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ പങ്കാളിത്തമാണിത്. അതേസമയം, വനിതാ ഉടമസ്ഥതയിലുള്ള എസ്എംഇകളുടെ ഫേസ്ബുക് പേജുകളുടെ എണ്ണത്തില്‍ കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ ആറ് മടങ്ങ് വര്‍ധനവുണ്ടായതായും സര്‍വെ നിരീക്ഷിച്ചു.

Comments

comments

Categories: Business & Economy