ഇലക്ട്രോണിക് ഡിസൈന്‍ രംഗത്ത് രണ്ടു ലക്ഷം കോടിയുടെ നിക്ഷേപമെത്തും: ഐഇഎസ്എ

ഇലക്ട്രോണിക് ഡിസൈന്‍ രംഗത്ത്  രണ്ടു ലക്ഷം കോടിയുടെ നിക്ഷേപമെത്തും: ഐഇഎസ്എ

ഹൈദരാബാദ്: നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഇലക്ട്രോണിക് സിസ്റ്റം ഡിസൈന്‍, നിര്‍മാണ മേഖലയില്‍ (പ്രധാനമായും ഇന്റര്‍ഗ്രേറ്റഡ് ചിപ്പുകളും സര്‍ക്യൂട്ട് ബോര്‍ഡുകളും) രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപമെത്തുമെന്ന് ഐഇഎസ്എ (ഇന്ത്യ ഇലക്ട്രോണിക്‌സ് ആന്‍ഡ് സെമി കണ്ടക്റ്റര്‍ അസോസിയേഷന്‍) പ്രതീക്ഷ പ്രകടിപ്പിച്ചു.

നിക്ഷേപ സമാഹരണത്തിനുള്ള അപേക്ഷയ്ക്ക് കേന്ദ്ര- സംസ്ഥാന തലങ്ങളില്‍ നിന്ന് അനുമതി ലഭിച്ചിരുന്നു. ഇഎസ്ഡിഎം(ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിംഗ്) വിഭാഗത്തിനു കീഴില്‍ രണ്ടര വര്‍ഷത്തിനിടെ ഏകദേശം 1.5 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ വിഭാവനം ചെയ്തുവെന്ന് ഐഇഎസ്എ പ്രസിഡന്റ് എം എന്‍ വിദ്യാശങ്കര്‍ പറഞ്ഞു.
വരുന്ന മൂന്നു നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഇഎസ്ഡിഎം മേഖലയില്‍ രണ്ടു ലക്ഷം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. നിക്ഷേപമാകര്‍ഷിക്കുന്നതിനായി തായ്‌വാന്റെ തലസ്ഥാനമായ തായ്‌പെയിലും ജപ്പാനിലെ ഫുക്കോക്കയിലും ഓഫീസുകള്‍ സ്ഥാപിക്കും. അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും ഓഫീസുകള്‍ തുറക്കുന്നതും ഐഇഎസ്എയെ പരിഗണിക്കുന്നുണ്ടെന്ന് വിദ്യാശങ്കര്‍ അറിയിച്ചു.
ചരക്കു സേവന നികുതി (ജിഎസ്ടി) രാജ്യത്ത് തുല്യ നിരക്ക് കൊണ്ടുവരുന്നതിനിടയാക്കും. വ്യത്യസ്തമായ അവസരങ്ങള്‍ മുന്‍നിര്‍ത്തി നിക്ഷേപകര്‍ ഇന്ത്യയിലേക്കെത്തും.
ഭൂമിയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും അനുവദിക്കുന്നതില്‍ സ്വകാര്യ മേഖല ന്യൂനതകളില്ലാതെ പ്രവര്‍ത്തിച്ചുവരുന്നു. നിക്ഷേപകരും വിപണിയും ആവശ്യപ്പെടുന്ന നിബന്ധനകള്‍ പ്രകാരം ഭൂമി വില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നു. സംസ്ഥാനങ്ങളില്‍ സ്വകാര്യ ബിസിനസ് പാര്‍ക്കുകളും രൂപപ്പെട്ടു. വാഹന വിപണിയിലുംസമാന രീതിയിലെ വളര്‍ച്ച കാണുന്നുണ്ട്. ഓട്ടോമൊബീലിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും നല്ല പ്രവര്‍ത്തനമാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇഎസ്ഡിഎം രംഗവും അതാവര്‍ത്തിക്കുമെന്നും വിദ്യാശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy