ജിഎസ് ടി 2017 ഏപ്രില്‍ 1 മുതല്‍ നടപ്പാക്കാന്‍ ഗവണ്‍മെന്റ് സജ്ജം: സിഐഐ

ജിഎസ് ടി 2017 ഏപ്രില്‍ 1 മുതല്‍ നടപ്പാക്കാന്‍ ഗവണ്‍മെന്റ് സജ്ജം: സിഐഐ

കൊച്ചി: ജിഎസ്ടി നടപ്പാക്കുന്നതിനു നിരവധി വെല്ലുവിളികളുണ്ടെങ്കിലും 2017 ഏപ്രില്‍ 1 മുതല്‍ അതു നടപ്പാക്കാന്‍ ഗവണ്‍മെന്റ് സംവിധാനം സജ്ജമായി കഴിഞ്ഞിട്ടുണ്ടെന്ന് കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേരളഘടകം സിഐഐ കൊച്ചിയില്‍ സംഘടിപ്പിച്ച ധനകാര്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സുശക്ത സാമ്പത്തിക സംവിധാനത്തിലൂടെ കേരളെത്ത പടുത്തുയര്‍ത്തുക’എന്ന പ്രമേയവുമായി സംഘടിപ്പിച്ച ഉച്ചകോടിയില്‍ കേരളത്തിലെ വ്യവസായങ്ങളുടെയും ധനകാര്യമേഖലയുടെയും സമഗ്രവികസന ത്തില്‍ സാമ്പത്തിക സ്ഥിരതയും വളര്‍ച്ചയും നിര്‍ണായകപങ്ക് വഹിക്കുന്നതെങ്ങനെയെന്ന് പ്രമുഖ വ്യവസായ വിദഗ്ധര്‍ വിശദീകരിച്ചു.

ജിഎസ്ടിയെകുറിച്ചുള്ള സംവാദത്തില്‍ വര്‍മ & വര്‍മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സിന്റെ പാര്‍ട്ണര്‍ വിവേക് കെ ഗോവിന്ദ്, ശ്രീരാം കാപിറ്റലിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മാത്യു വര്‍ഗീസ്, സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചിന്റെ (സിപിപിആര്‍) ചീഫ് എക്കണോമിസ്റ്റ് ഡോ.മാര്‍ട്ടിന്‍ പാട്രിക്, കെപിഎംജിയുടെ സവിത് വി ഗോപാല്‍ എന്നിവര്‍ പാനലിസ്റ്റുകളായി പങ്കെടുത്തു.

നിരവധി ബാങ്കുകളുടെയും ധനകാര്യ കമ്പനികളുടെയും മാതൃവിദ്യാലയമാണ് കേരളമെന്ന് സിഐഐ കേരള സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാനും മണപ്പുറംഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ & സിഇഒ വി പി നന്ദകുമാര്‍ ചൂണ്ടിക്കാട്ടി. അതിദ്രുതവും എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ചയിലൂടെ കേരളെത്ത സജീവമായ ഒരു സംരംഭക സമൂഹമാക്കി പരിവര്‍ത്തിപ്പിച്ചുകൊണ്ട് എല്ലാ മേഖലയിലും ആഗോള നിലവാരം കൈവരിക്കുന്നതിനു കേരളെത്ത പ്രാപ്തമാക്കുകയാണ് സംസ്ഥാനത്തിന്റെ ഇപ്പോഴെത്ത ആവശ്യമെന്ന് അദ്ദേഹം കൂട്ടിേച്ചര്‍ത്തു.

ബാങ്കിംഗ്, ടെലികോം, ഫിന്‍ടെക് മേഖലകളെ സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജിയോജിത് ബിഎന്‍പി പാരിബാസ് മാനേജിംഗ് ഡയറക്ടര്‍ സി ജെ ജോര്‍ജ് സംസാരിച്ചു. ലാന്‍ഡ് ബോണ്ടുകള്‍ പോലുള്ള നൂതന രീതികളിലൂടെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനു പണം കണ്ടെത്തുന്ന സര്‍ക്കാരിന്റെ പുതിയ
നയെത്ത അദ്ദേഹം അഭിനന്ദിച്ചു.

സാമൂഹ്യവികസനത്തില്‍ കേരളത്തിന് വളരെ ഉയര്‍ന്ന സ്ഥാനമുണ്ടെന്നും വളരെ ശക്തമായ ഒരു ധനകാര്യസംവിധാനം ഇവിടെയുണ്ടെന്നും കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാന്‍ കെ വി ഷാജി വ്യക്തമാക്കി. പക്ഷേ, നൂതനമാര്‍ഗങ്ങളിലൂടെയുള്ള കൂടുതല്‍ വികസനങ്ങള്‍ ഇനിയുമുണ്ടാകേണ്ടതാണെന്നും അതു സംസ്ഥാനത്ത് കൂടുതല്‍ സംരംഭകരെ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിേച്ചര്‍ത്തു. ഇത് ബാങ്കുകളില്‍ നിന്നു കൂടുതല്‍ വായ്പകള്‍ക്കു വഴിയൊരുക്കുകയും അതു ഉപഭോഗം വര്‍ധിപ്പിക്കുകയും അതു പിന്നെയും കൂടുതല്‍ നിക്ഷേപവര്‍ധനവിനു കാരണമാകുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിലെ ധനാകാര്യമേഖല, വളര്‍ച്ചാതന്ത്രങ്ങള്‍, കേരളത്തിലെ ധനകാര്യ മേഖലയില്‍ ജിഎസ്ടിയുടെ സ്വാധീനം, വര്‍ധിക്കുന്ന എന്‍പിഎ വളര്‍ച്ചയ്ക്കുള്ള തടസ്സം തുടങ്ങിയ വിഷയങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്തു.

Comments

comments

Categories: Slider, Top Stories