പാകിസ്ഥാനി കലാകാരന്‍മാരെ വേണ്ട; തീരുമാനത്തില്‍ പ്രതിഷേധവും

പാകിസ്ഥാനി കലാകാരന്‍മാരെ വേണ്ട; തീരുമാനത്തില്‍ പ്രതിഷേധവും

മുംബൈ: പാകിസ്ഥാനി കലാകാരന്‍മാരും സാങ്കേതികപ്രവര്‍ത്തകരും തത്ക്കാലം ഇന്ത്യയില്‍ പ്രവര്‍ത്തിക്കേണ്ടെന്ന് ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (ഐഎംപിപിഎ). ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ് വരുന്നതുവരെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനാണ് നിരോധനം. പ്രസിഡന്റ് ടിപി അഗര്‍വാള്‍, വൈസ് പ്രസിഡന്റ് അശോക് പണ്ഡിറ്റ് എന്നിവര്‍ ചേര്‍ന്നാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംഘടനയുടെ 77 മത് വാര്‍ഷിക യോഗത്തിലാണ് ഇതുസംബന്ധിച്ച് ഐക്യകണ്‌ഠേന തീരുമാനമെടുത്തത്.

എന്നാല്‍ തീരുമാനത്തിനെതിരേ പ്രതിഷേധങ്ങളും ശക്തമാണ്. ട്വിറ്ററടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ സിനിമാരംഗത്തുള്ളവരും അല്ലാത്തവരും തീരുമാനത്തിനെതിരേ മുന്നോട്ടു വന്നിട്ടുണ്ട്. പാക്കിസ്ഥാനി കലാകാരന്മാര്‍ കലാആര്‍ടിസ്റ്റുകള്‍ തന്നെയാണ് ടെററിസ്റ്റുകളല്ലെന്ന് സല്‍മാന്‍ഖാന്‍ പ്രതികരിച്ചു. തീരുമാനത്തെ എതിര്‍ത്ത് ഐഎംപിപിഎ അംഗം രാഹുല്‍ അഗര്‍വാള്‍ രാജിവെച്ചു.

Comments

comments

Categories: Movies, Slider