വിമാനത്താവളങ്ങളില്‍ ആലിപേ സേവനം

വിമാനത്താവളങ്ങളില്‍ ആലിപേ സേവനം

 

ബെയ്ജിംഗ്: ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ കീഴിലുള്ള സാമ്പത്തിക സേവന സ്ഥാപനമായ ആലിപേ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പണമിടപാട് സൗകര്യമൊരുക്കുന്നു. ലോകത്തെ 10 മുന്‍നിര വിമാനത്താവളങ്ങളുമായി ഇതു സംബന്ധിച്ച് ആലിപേ ധാരണയിലെത്തിയതായി ചൈനീസ് വാര്‍ത്താവിതരണ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ജര്‍മനി, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ്, തായ്‌ലാന്‍ഡ്, തായ്‌വാന്‍, ഹോങ്കോങ്, മക്കാവു തുടങ്ങിയ സ്ഥലങ്ങളിലെ വിമാനത്താവളങ്ങളിലാണ് ആലിപേ പേമെന്റ് സൗകര്യമൊരുക്കുക. ധാരണയിലെത്തിയ വിമാനത്താവളങ്ങളില്‍ ഒക്‌റ്റോബറോടെ ആലിപേ പ്രവര്‍ത്തനം ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെയാണ് സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ ആലിപേയുടെ പേമെന്റ് സൗകര്യം നിലവില്‍ വരിക.

Comments

comments

Categories: Branding