ഭക്ഷ്യമേളയിലൂടെ യുഎസ്ടി ഗ്ലോബലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

ഭക്ഷ്യമേളയിലൂടെ യുഎസ്ടി ഗ്ലോബലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

കൊച്ചി : പ്രമുഖ ഡിജി റ്റല്‍ സൊല്യുഷന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്പനി യുഎസ്ടി ഗ്ലോബലിന്റെ നെറ്റ് വര്‍ക്ക് ഓഫ് വിമണ്‍ യുസോഷ്യേറ്റ്‌സ് (നൗ യു) കൊച്ചി ഇന്‍ഫോപാര്‍ക്ക് ക്യാസില്‍ ഫണ്ട് സമാഹരണാര്‍ത്ഥം യമ്മി എയ്ഡ് 2016 ഭക്ഷ്യമേള സംഘടിപ്പി ച്ചു. യുഎസ്ടി ഗ്ലോബലിലെ വനിതാ വിഭാഗം ജീവനക്കാരുടെ ഇന്റേണല്‍ വോളണ്ടിയര്‍ ഓര്‍ഗനൈസേഷന്‍ നൗ യു ജീവനക്കാര്‍ തയ്യാറാക്കിയ വൈവിധ്യങ്ങളായ വിഭവങ്ങളായിരുന്നു ഭക്ഷ്യമേളയില്‍ ഒരുക്കിയിരുന്നത്. ഭക്ഷ്യമേളയിലൂടെ 82,650 രൂപ സമാഹരിച്ചു. ഈ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും. യുഎസ്ടി ഗ്ലോബലിന്റെ കൊച്ചി ഇന്‍ഫോപാര്‍ക്ക് സെന്ററിലെ 19 ടീമുകള്‍ ഭക്ഷ്യമേളയിലും പാചകമത്സരത്തിലും പങ്കെടുത്തു. മൂന്ന് സെന്ററുകളില്‍ നിന്നുളള 1500 ജീവനക്കാര്‍ക്കായി 200-ഓളം ജീവനക്കാരാണ് വൈവിധ്യങ്ങളായ വിഭവങ്ങള്‍ ഒരുക്കുന്നതിനായി മത്സരിച്ചത്.

രുചികരമായ ഷാപ്പ് വിഭവങ്ങള്‍, നാടന്‍ ഭക്ഷണങ്ങള്‍, വിവിധങ്ങളായ ഡെസേര്‍ട്ടുകള്‍ തുടങ്ങിയ ഭക്ഷണ ഇനങ്ങളാണ് യമ്മി എയ്ഡ് 2016 ലൂടെ ആസ്വദിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ആരോഗ്യത്തിന് പ്രധാന്യം കൊടുത്തു കൊണ്ടുളള വ്യത്യതങ്ങളായ ഭക്ഷണ വിഭവങ്ങള്‍ ഭക്ഷ്യമേളയുടെ ഭാഗമായി.

കൊച്ചിയിലെ ക്രൗണ്‍ പ്ലാസയിലെ എക്‌സിക്യൂട്ടീവ് ഷെഫ് കലേഷ് കെ എസ്, ബാന്‍ക്വറ്റ് മാനേജര്‍ അനീഷ് എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. ബെസ്റ്റ് സ്റ്റാള്‍ അവാര്‍ഡ് കരസ്ഥമാക്കിയത് കായലോരവും ദേ ഷാപ്പ് ടീമിന്റെ മീന്‍ പൊള്ളിച്ചത് ബെസ്റ്റ് ഡിഷ് അവാര്‍ഡും കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ ഫണ്ട് സമാഹരിച്ച ടീമിന് ബെസ്റ്റ് ചാരിറ്റി പാര്‍ട്ട്ണര്‍ ലഭിച്ചു.

Comments

comments

Categories: Branding