പിഡിലൈറ്റ് ഇന്‍ഡസ്ട്രീസും ഡബ്ല്യുഡി-40 കമ്പനിയും സഹകരിക്കുന്നു

പിഡിലൈറ്റ് ഇന്‍ഡസ്ട്രീസും ഡബ്ല്യുഡി-40 കമ്പനിയും സഹകരിക്കുന്നു

കൊച്ചി: വില്‍പ്പന വിതരണ രംഗത്ത് ഡബ്ല്യുഡി-40 കമ്പനിയുമായി പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് സഹകരിക്കാനൊരുങ്ങുന്നു. വര്‍ക്ക്‌ഷോപ്പുകല്‍, ഫാക്ടറികള്‍, വീടുകള്‍ തുടങ്ങിയിടങ്ങളിലേക്കായുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള വിപണന സ്ഥാപനമാണ് ഡബ്ല്യുഡി-40 കമ്പനി.

വിവിധോപയോഗ പിരപാലന ഉല്‍പ്പന്നമായ ഡബ്ല്യുഡി-40 വിതരണം ചെയ്യാനും വില്‍പ്പന നടത്താനുമാണ് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസുമായി സഹകരിക്കുന്നത്. നിലവിലുള്ള ബ്രാന്‍ഡുകളായ എം്.സീല്‍, ഫെവിക്വിക്ക് എന്നിവയിലൂടെ ഹാര്‍ഡ്‌വെയര്‍, ഓട്ടോ റീട്ടെയ്ല്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തങ്ങള്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഡബ്ല്യുഡി-40 വിവിധോപയോഗ ഉല്‍പ്പന്നത്തെ കാണുന്നതെന്ന് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ അപൂര്‍വ്വ പരേഖ് ചൂണ്ടിക്കാട്ടി.

Comments

comments

Categories: Branding