സ്റ്റാര്‍ട്ടപ്പ് ഏറ്റെടുത്ത് എന്‍ഐഐടി

സ്റ്റാര്‍ട്ടപ്പ് ഏറ്റെടുത്ത് എന്‍ഐഐടി

ന്യൂഡെല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി (എന്‍ഐഐടി) ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് പെര്‍സെപ്‌ട്രോണ്‍ ഏറ്റെടുത്തു. ഈ ഏറ്റെടുക്കല്‍ പരസ്പര പൂരകങ്ങളായ രണ്ട് ടെക്‌നോളജി പ്ലാറ്റ്‌ഫോമുകളെ ഒരുമിച്ചു കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍ഐഐടിയുടെയും പെര്‍സെപ്‌ട്രോണിന്റെയും പ്രവര്‍ത്തനമികവും വൈദഗ്ധ്യവും ഇരു കൂട്ടര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ഉപയോഗപ്പെടുത്താനും ഈ ഏറ്റെടുക്കല്‍ സഹായിക്കും.

സ്റ്റാക്ക്‌റൂട്ട്, ഡിജിനെക്സ്റ്റ്, ട്രെയിനിംഗ് ഡോട്ട് കോം തുടങ്ങിയ എന്‍ഐഐടിയുടെ ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ പദ്ധതികളെ വീണ്ടും ആക്‌സിലറേറ്റ് ചെയ്യുന്നതിനും പെര്‍സെപ്‌ട്രോണിന്റെ ഭാഗമായി നിന്നുകൊണ്ട് സാധിക്കും. ഇത്തരത്തില്‍ ഡിജിറ്റല്‍ ലേണിംഗ് രംഗത്ത് എന്‍ഐഐടിയുടെ നേതൃസ്ഥാനം ശക്തിപ്പെടുത്തുന്നതിന് ഈ ഏറ്റെടുക്കല്‍ വഴിയൊരുക്കുമെന്ന് എന്‍ഐഐടി സിഇഒ രാഹുല്‍ പട്‌വര്‍ധന്‍ പറഞ്ഞു.

പെര്‍സെപ്‌ട്രോണ്‍ സഹസ്ഥാപകരായ സതീഷ് സുകുമാറിനെയും ഫിറോസ് ഷെയ്ഖിനെയും എന്‍ഐഐടിയുടെ ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എഡ്‌ടെക് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്നൊവേറ്റീവ് സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനുള്ള ഉദ്യമം എന്‍ഐഐടി തുടരുമെന്നും രാഹുല്‍ പട്‌വര്‍ധന്‍ പറഞ്ഞു.

Comments

comments

Categories: Entrepreneurship