ധോണിയുടെ സിനിമ റീലീസ് ചെയ്തു

ധോണിയുടെ സിനിമ റീലീസ് ചെയ്തു

മുംബൈ: ടീം ഇന്ത്യ ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ പറയുന്ന സിനിമയായ ‘എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ ഇന്ന് തിയറ്ററുകളില്‍. ഇന്ത്യയില്‍ മാത്രം 3500 കേന്ദ്രങ്ങളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.

അതേസമയം ചിത്രം പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ല. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് പാക്കിസ്ഥാനിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്ന ഐഎംജിസി ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ് ചെയര്‍മാന്‍ അറിയിച്ചു.
നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുതാണ് ധോണിയെ അവതരിപ്പിക്കുന്നത്. ധോണിയുടെ ഭാര്യയായി കിയര അദ്വാനിയും അഭിനയിക്കുന്നു. ധോണിയുടെ ജീവിതത്തിലെ അധികമാരും അറിയാത്ത സംഭവങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണറിവ്.
80 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം റിലീസിന് മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റിലൂടെയും (45 കോടി) പരസ്യക്കരാറിലൂടെയും (15 കോടി) 60 കോടി രൂപ സ്വന്തമാക്കിയിരുന്നു.

Comments

comments

Categories: Movies, Slider