ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ കൊടിയിറങ്ങി; പത്തേമാരി മികച്ച പനോരമ ചിത്രം

ഹൈദരാബാദ്: രണ്ടാമത് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ സമാപിച്ചു. ഇന്ത്യന്‍ സിനിമാരംഗത്തിന്റെ വളര്‍ച്ചയെ ഉന്നം വയ്ക്കുന്ന ചര്‍ച്ചകള്‍ കൊണ്ടും ആഗോേള സനിമാരംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ മമ്മൂട്ടി ചിത്രം പത്തേമാരിയെ മികച്ച പനോരമ ചിത്രമായി തെരഞ്ഞെടുത്തു. സലിം അഹമ്മദാണ് ചിത്രത്തിന്റെ സംവിധായകന്. ബൗധയാന് മുഖര്‍ജിയുടെ വയലിന് പ്ലെയറാണ് മികച്ച ഇന്ത്യന്‍ ചിത്രം.
പെ ഗല്ലക് സംവിധാനം ചെയ്ത ദ ഗ്രേറ്റ് ട്രാന്സ്മിഷന് എന്ന അമേരിക്കന്‍ ചിത്രം മികച്ച ഡോക്യുമെന്ററി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു ഡി ധനസുമോദിന്റെ ജലസമാധി (വാനിഷിങ് ഐലന്റ്), ജര്‍മന്‍ സംവിധായകന് ഫിലിപ്പ് മജേറിന്റെ സ്മജ്ല് എന്നിവ പ്രത്യേകപരാമര്‍ശം നേടി. മേളയില്‍ മധു അമ്പാട്ട് മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി. മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി.
വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്കാരം മലയാള ചിത്രം ചാവേര്‍ കരസ്ഥമാക്കി. അഭിലാഷ് വിജയനാണ് സംവിധാനം. ശിവകുമാര്‍ സംവിധാനം ചെയ്ത ദ സ്കൂള്‍ ആണ് മികച്ച ഹ്രസ്വ ചിത്രം. ചൈനയില്‍നിന്നുള്ള സീനിയര്‍ ടീച്ചര്‍, അഭിഷേക് തലൂക്ദറിന്റെ ക്യാന്‍സര്‍ 71 എന്നിവ പ്രത്യേക പരാമര്‍ശം നേടി.
സെപ്റ്റംബര്‍ 24 മുതല്‍ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ സംഘടിപ്പിച്ച കാര്‍ണിവലില്‍ 2000ത്തില്‍ അധികം ഡെലിഗേറ്റുകളും 200 ഓളം പ്രദര്‍ശകരും പങ്കെടുത്തു. മോഹന്‍ലാല്‍, കമലഹാസന്, സുബോധ് ഭാവെ, പ്രൊസെന്‍ജിത് ചാറ്റര്‍ജി തുടങ്ങിയവര്‍ കാര്‍ണിവലില്‍ സാന്നിധ്യമറിയിച്ചു. സമാപന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പങ്കെടുത്തു.
മലയാളിയും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒയുമായ സോഹന്‍ റോയിയുടെ ആശയമായ പ്രൊജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമാണ് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍. സിനിമാനിര്‍മാണ, ചിത്രീകരണ, വിപണനമേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താനുള്ള 10 ബില്ല്യണ്‍ യുഎസ് ഡോളറിന്റെ പദ്ധതിയാണ് പ്രൊജക്ട് ഇന്‍ഡിവുഡ്.
സിനിമാ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കിയ പ്രമുഖരെ മേളയില്‍ ആദരിച്ചു. പതിനഞ്ചോളം പരിപാടികളും 50 പാനല്‍ ചര്‍ച്ചകളും സംവിധായകരും നിര്‍മാതാക്കളും ഉള്‍പ്പെടുന്ന വര്‍ക്ക്ഷോപ്പുകളും മേളയില്‍ സംഘടിപ്പിച്ചിരുന്നു.