ഗോദ്‌റെജിന്റെ ഉത്സവകാല ഓഫര്‍

ഗോദ്‌റെജിന്റെ ഉത്സവകാല ഓഫര്‍

ഉത്സവ സീസണോടനുബന്ധിച്ച് ഗോദ്‌റെജ് അപ്ലെയന്‍സസ് ലിമിറ്റഡ് ഗോദ്‌റെജ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഓരോ വാങ്ങലിലും ഉറപ്പുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. ചില മോഡലുകള്‍ക്ക് 18,100 രൂപ വരെയുള്ള സമ്മാനങ്ങളാണ് ലഭിക്കുക. ഗോദ്‌റെജ് എയര്‍ പ്യൂരിഫയര്‍, പോര്‍ട്ടിക്കോ ബെഡ്ഷീറ്റ്, ഡ്രൈ അയണ്‍ തുടങ്ങി നിരവധി സമ്മാനങ്ങളാണ് നല്‍കുക. ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് സമ്മാന പദ്ധതി ഉണ്ടാവുകയെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് നാഷണല്‍ സെയില്‍സ് തലവന്‍ പ്രസൂണ്‍ കുമാര്‍ അറിയിച്ചു.

സമ്മാനങ്ങളോടൊപ്പം വളരെ ആകര്‍ഷമായ ഗഡുക്കളില്‍ ധനകാര്യ വായ്പയും ലഭ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഉപകരണങ്ങള്‍ക്ക് 10 വര്‍ഷത്തെ വരെ വാറന്റിയും ലഭ്യമാക്കിയിട്ടുണ്ട്. കമ്പനിയുടെ വില്‍പനനാന്തര സേവനം ഗോദ്‌റെജ് സ്മാര്‍ട്ട്‌കെയര്‍ വഴിയും ലഭിക്കും.

Comments

comments

Categories: Branding