ഈഡനില്‍ സ്പിന്നര്‍മാര്‍ അധികം പ്രതീക്ഷിക്കേണ്ട: ഗാംഗുലി

ഈഡനില്‍ സ്പിന്നര്‍മാര്‍ അധികം പ്രതീക്ഷിക്കേണ്ട: ഗാംഗുലി

കൊല്‍ക്കത്ത: കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ അധികം പ്രതീക്ഷിക്കേണ്ടെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ടീം ഇന്ത്യ മുന്‍ നായകനുമായ സൗരവ് ഗാംഗുലി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ നനഞ്ഞ് ഈര്‍പ്പം നില്‍ക്കുന്നതിനാല്‍ ടെസ്റ്റിന്റെ ആദ്യ ദിവസങ്ങളില്‍ പന്ത് കൂടുതലായി തിരിയാന്‍ സാധ്യതയില്ലെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ഇവിടെ നടത്തപ്പെടുന്ന സീസണിലെ ആദ്യ മത്സരം കൂടിയാണിതെന്നും എന്നാല്‍ മത്സരം പുരോഗമിക്കുന്തോറും സ്പിന്നര്‍മാര്‍ക്ക് തുണയാകുമെന്നും ഈഡനില്‍ കളിച്ചു വളര്‍ന്ന ഗാംഗുലി വ്യക്തമാക്കി.

അതേസമയം മഴ മത്സരത്തിന് ഭീഷണിയാകുമോയെന്നും ആശങ്കയുണ്ട്. ഇത്തരം കാര്യങ്ങളാല്‍ ഈഡനിലെ ആദ്യ ദിവസങ്ങളില്‍ പേസ് ബൗളര്‍മാര്‍ പന്തെറിയാനാണ് സാധ്യത. എന്നാല്‍ പിച്ചിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ക്യൂറേറ്റര്‍ സുജന്‍ മുഖര്‍ജി അറിയിച്ചു.

Comments

comments

Categories: Sports