ബംഗ്ലാദേശിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍

ധാക്ക: ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ അഫ്ഗാനിസ്ഥാന് ജയം. രണ്ട് വിക്കറ്റിനാണ് അഫ്ഗാന്‍ പാക്കിസ്ഥാനെ മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 സമനിലയിലായി.

49 റണ്‍സെടുത്ത് നിര്‍ണായക സാന്നിധ്യമാവുകയും 10 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് കളിയിലെ കേമന്‍.
ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്‌സായി ബംഗ്ലദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാരായ തമിം ഇക്ബാലും സൗമ്യ സര്‍ക്കാരും ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും അഫ്ഗാന്‍ ബൗളര്‍മാര്‍ പിടിമുറുക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് മുഹമ്മദ് ഷഹ്‌സാദ് മികച്ച തുടക്കമാണ് നല്‍കിയത്. 35 പന്തില്‍ നാല് ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടെ 35 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.
നവ്‌റോസ് മംഗല്‍, ഷാഹിദി എന്നിവര്‍ യഥാക്രമം 10, 14 റണ്‍സ് വീതം നേടി. റഹ്മത്ത് ഷാ പൂജ്യനായി മടങ്ങിയപ്പോള്‍ അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സ്റ്റാനിക്‌സായി (95 പന്തില്‍ 57) അര്‍ധ സെഞ്ച്വറി സ്വന്തമാക്കി.

Comments

comments

Categories: Sports