രാജേഷ് ബൈസാനി സൂംകാര്‍ ചീഫ് പ്രൊഡക്ട് ഓഫീസര്‍

രാജേഷ് ബൈസാനി സൂംകാര്‍ ചീഫ് പ്രൊഡക്ട് ഓഫീസര്‍

 

മുംബൈ: സെല്‍ഫ് ഡ്രൈവിംഗ് കാര്‍ വാടകയ്ക്ക് നല്‍കുന്ന കമ്പനിയായ സൂംകാറിന്റെ ചീഫ് പ്രൊഡക്ട് ഓഫീസറായി രാജേഷ് ബൈസാനി ചുമതലയേറ്റു. ബെംഗളൂരു ആസ്ഥാനമായാണ് സൂംകാര്‍ പ്രവര്‍ത്തിക്കുന്നത്. ഫ്രീചാര്‍ജില്‍ പ്രൊഡക്ട് ആന്‍ഡ് ഗ്രോത്ത് വിഭാഗം അസിസ്റ്റന്റ് ഉപാധ്യക്ഷനായിരുന്നു രാജേഷ്. പ്രൊഡക്ട് ഇന്നൊവേഷന്‍ വേഗത വര്‍ധിപ്പിക്കുന്നതിന് രാജേഷ് ബൈസാനിയുടെ പ്രവര്‍ത്തനപരിചയം മുതല്‍കൂട്ടാകുമെന്നാണ് സൂംകാറിന്റെ വിലയിരുത്തല്‍. പുതിയ വിപണികളിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും ഈ നിയമനം വഴിയൊരുക്കുമെന്നും കമ്പനി അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ റെന്റല്‍ പ്ലാറ്റ്‌ഫോം വിപണിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച് മുന്‍നിരയിലെത്താനുള്ള തയാറെടുപ്പിലാണ് സൂംകാര്‍. ഫ്രീചാര്‍ജില്‍ മികച്ച നേതൃസ്ഥാനത്തു നിന്നാണ് രാജേഷ് സൂംകാറിലെത്തുന്നതെന്നും ഇത് കമ്പനിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും സൂംകാര്‍ സ്ഥാപകനും സിഇഒയുമായ ഗ്രെഗ് മോറന്‍ പറഞ്ഞു.

Comments

comments

Categories: Branding