അശ്വിനെ പ്രശംസിച്ച് വഖാര്‍ യൂനസ്

അശ്വിനെ പ്രശംസിച്ച് വഖാര്‍ യൂനസ്

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ 200 വിക്കറ്റെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ബൗളര്‍ ആര്‍ അശ്വനെ അഭിനന്ദനവുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് മുന്‍ താരം വഖാര്‍ യൂനസ്. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ താരത്തെ യൂനസ് പ്രശംസിച്ചത്.

അതിവേഗം 200 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന് അഭിനന്ദനങ്ങളെന്നും ധാരാളം റെക്കോര്‍ഡുകള്‍ ഭാവിയില്‍ സൃഷ്ടിക്കാന്‍ സാധിക്കട്ടെയെന്നുമാണ് യൂനസ് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയായി അശ്വിന്‍ പാക് താരത്തിന് നന്ദി അറിയിച്ചു.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധത്തിനില്ലെന്ന ബിസിസിഐ നിലപാടെടുത്തതിന് പിന്നാലെയാണ് ഇന്ത്യന്‍ താരത്തിന് പാക്കിസ്ഥാന്‍ ക്രിക്കറ്ററുടെ അഭിനന്ദനമെത്തിയിരിക്കുന്നത്.

37 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് അശ്വിന്‍ 200 വിക്കറ്റ് സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സുകളിലായി പത്ത് വിക്കറ്റായിരുന്നു താരത്തിന്റെ സമ്പാദ്യം.

Comments

comments

Categories: Sports