സ്തനാര്‍ബുധ ബോധവത്കരണവുമായി പിങ്ക് വാക്കത്തോണ്‍

സ്തനാര്‍ബുധ ബോധവത്കരണവുമായി പിങ്ക് വാക്കത്തോണ്‍

കൊച്ചി: സ്തനാര്‍ബുധ ബോധവത്കരണത്തിനായി നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) സംഘടിപ്പിക്കുന്ന പിങ്ക് വാക്കത്തോണിന് കൊച്ചിയില്‍ തുടക്കമായി. കൊച്ചി യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി(കുസാറ്റ്)യില്‍ ഇന്നലെ ആരംഭിച്ച പരിപാടി ഇന്ന് സമാപിക്കും. കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്യലും പരിപാടിയുടെ ഭാഗമാണ്. അനുപമ ഉണ്ണികൃഷ്ണന്‍, ശ്യാമിലി ശിവരാമന്‍, സജന്‍ ചന്ദ്രന്‍, വിവേക് ഗിരിജന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ വച്ച് ‘ഹെയര്‍ ഫോര്‍ ഹോപ്പ് ഇന്ത്യ’ സംഘടനയ്ക്ക് മുടി മുറിച്ചു നല്‍കും. ചലച്ചിത്രതാരം റിമ കല്ലിങ്കല്‍ ആയിരുന്നു പരിപാടിയിലെ മുഖ്യാഥിതി. ഹെയര്‍ ഫോര്‍ ഹോപ്പ് ബ്രാന്‍ഡ് അംബാസിഡര്‍ നിഷ ജോസും പരിപാടിയുടെ ഭാഗമായിരുന്നു.

ഇത് മൂന്നാം തവണയാണ് എന്‍എസ്എസ് കുസാറ്റില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ലോകവ്യാപകമായി ഒക്ടോബര്‍ സ്താനാര്‍ബുദ ബോധവല്‍ക്കരണമായി മാസമായിട്ടാണ് കാണുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പിങ്ക് വാക്കത്തോണില്‍ പ്രധാനമായും സ്താനാര്‍ബുദത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുകയായിരുന്നു ലക്ഷ്യം.

Comments

comments

Categories: Life